ഹൈദരാബാദ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ട്രംപ് മീഡിയ ടെക്‌നോളജീസ് ഇന്ത്യയില്‍ വന്‍ നിക്ഷേപ ത്തിനൊരുങ്ങുന്നു. ഹൈദരാബാദിലെ ഭാരത് ഫ്യൂച്ചര്‍ സിറ്റിയില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനായി കമ്പനി സന്നദ്ധത അറിയിച്ചത്. തെലങ്കാന റൈസിംഗ് ഗ്ലോബല്‍ ഉച്ചകോടിയിലായിരുന്നു ഈ പ്രഖ്യാപനം.
ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനമാണ്. 2025 അവസാനത്തോടെ സ്ട്രീമിംഗ് ബിസിനസ്സുകളിലും, സാമ്പത്തിക സേവനങ്ങളിലും ബിസിനസ് വിപുലീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട് .
ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റുഫോം പ്രവര്‍ത്തിക്കുന്നത് ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പിന് കീഴിലാണ്. തെലങ്കാ ന സര്‍ക്കാരുമായി സഹകരിച്ച് എഐ സിറ്റി ഉള്‍പ്പെടെയുള്ള പുതിയ നഗര വികസന പദ്ധതികള്‍ക്ക് കമ്പനി ഊന്നല്‍ നല്‍കും. തെലങ്കാന ഐടി, വ്യവസായ മന്ത്രി ഡി.എസ്. ശ്രീധര്‍ ബാബുവിന്റെ സാന്നിധ്യത്തിലാണ് ഈ പ്രഖ്യാപനം നടന്നത്.
Trump’s company is planning a huge investment in India: 1 lakh crores to be invested in Hyderabad Future City within 10 years













