കൊച്ചിയിൽ  അമേരിക്കൻ പൗരനെ ബന്ദിയാക്കി പണവും സ്വർണവും കവർന്ന  രണ്ടു പേർ അറസ്റ്റിൽ 

കൊച്ചിയിൽ  അമേരിക്കൻ പൗരനെ ബന്ദിയാക്കി പണവും സ്വർണവും കവർന്ന  രണ്ടു പേർ അറസ്റ്റിൽ 

കൊച്ചി കൊച്ചിയിലെത്തിയ അമേരിക്കൻ പൗരനെ ബന്ദിയാക്കി സ്വർണവും പണവും അപഹരിച്ച കൊച്ചി  സ്വദേശികൾ അറസ്റ്റിൽ. ഐടി കമ്പനി ആരംഭിക്കാനുളള ചർച്ചകൾ നടത്താൻ കൊച്ചിയിലെത്തിയ അമേരിക്കൻ പൗരനാണ് ക്രൂരമായ മർദ്ദന വും പണാപകരണവും നേരിടേണ്ടിവന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.  ഹോട്ടൽ മുറിയിൽ ബന്ദിയാക്കി ക്രൂരമർദനം നടത്തി  3.10 ലക്ഷം രൂപയാണ് അപഹരിച്ചത്. 

സംഭവത്തിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

ഐടി കമ്പനി ചർച്ചകൾക്കായി വെള്ളിയാ ഴ്ച കൊച്ചിയിലെത്തിയ യു.എസ് പൗരൻ മറൈൻ ഡ്രൈവിലെ ഹോട്ടലിൽ ആയിരു ന്നു താമസം.ശനിയാഴ്‌ച മദ്യം വാങ്ങാൻ ഇറങ്ങിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണ ലിനോടനു ബന്ധിച്ച് ഡ്രൈ ഡേ ആയതിനാൽ മദ്യം ലഭിച്ചില്ല. ഈ സമയം മറൈൻ ഡ്രൈവ് പരിസരത്ത് കണ്ട ആദർ ശ് സഹായത്തിന് എത്തുക യായി രുന്നു.

അനധികൃത മദ്യം വാങ്ങി നൽകിയ ആദർശും മദ്യപിക്കാൻ യുഎസ് പൗരനൊ പ്പം ഹോട്ടൽ മുറിയിലേക്ക് പോയി. രാത്രി ഇരുവരും മദ്യപിച്ച് മുറിയിൽത്തന്നെ ഉറങ്ങി. ഞായറാഴ്ച‌ രാവിലെ കോഴിക്കോട് പോകേണ്ടതിനാൽ യുഎസ് പൗരൻ ഉണർന്ന് ആദർശിനെയും വിളിച്ചുണർത്തി. ഇതിനു മുൻപു തന്നെ ആദർശ് സുഹൃത്താ യ ആകാശിനെ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു എന്നാണ് സൂചന.

 പുലർച്ചെ ഹോട്ടലിന്റെ റൂമിലെ വാതിലിൽ മുട്ടുന്നതുകേട്ട്  വാതിൽ തുറന്നപ്പോൾ പുറത്തുണ്ടായിരുന്ന ആളും തന്നോട് ഒപ്പമുണ്ടായിരുന്ന ആളും തന്നെ കയറിപ്പിടിച്ചച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് യുഎസ് പൗരൻ പറയുന്നത്. ഇരുവരും ചേർന്ന് ശുചിമുറിയിലേക്ക്  കൊണ്ടുപോയി മർദിച്ചു.  ഭീഷണിപ്പെ ടുത്തി അക്കൗണ്ടി ലുണ്ടായി രുന്ന 75,000 രൂപ 3 അക്കൗണ്ടുകളിലേക്ക് അയപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. കൂടാതെ 500 യുഎസ് ഡോളറും സ്വർണമോതിരവും എടിഎം കാർഡും തട്ടിയെടുത്തു. മുറി 

പുറത്തു നിന്നു പൂട്ടി പുറത്തു പോയ ഇരുവരും ചേർന്ന് 10,000 രൂപ വീതം 4 തവണ കളായി 40,000 രൂപ കൂടി പിൻവലി ച്ചു. ഹോട്ടൽ ജീവനക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. സെൻട്രൽ പൊലീസിൻ്റെ പരിശോധനയിൽ ഗുണ്ടാ ലിസ്‌റ്റിൽപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് ആദർശ് മരടിലുള്ള ലോഡ്‌ജി ലുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് അവിടെ എത്തിയെങ്കിലും കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ഇയാൾ രക്ഷപെട്ടു. ഒരു കിലോ മീറ്ററോളം ഇയാളെ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരതത്തിന്റെ അടിസ്ഥാ നത്തിൽ ആകാശും കുമ്പളങ്ങിയിൽ വച്ച് പിടിയിലായി. ഇവരിൽ നിന്നും സ്വർണവും പണവും കണ്ടെത്തി

Two arrested for holding American citizen hostage and robbing him of money and gold in Kochi

Share Email
LATEST
More Articles
Top