രാഹുൽ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിൽ എത്തിച്ച രണ്ട് സഹായികളും വാഹനവും പൊലീസ് കസ്റ്റഡിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിൽ എത്തിച്ച രണ്ട് സഹായികളും വാഹനവും  പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ പോയ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിൽ എത്തിച്ച സഹായികളെയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ സഹായികളായ ഫസൽ, ആൽവിൻ എന്നിവരാണ് കസ്റ്റഡിയിലായത്. ഇവർ സഞ്ചരിച്ച ഹോണ്ട അമേസ് കാറും പോലീസ് പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്തവരെയും വാഹനവും ഉടൻ തിരുവനന്തപുരത്തേക്ക് എത്തിക്കും.

അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയത്. ചുവന്ന പോളോ കാറിലാണ് രാഹുൽ രക്ഷപ്പെട്ടതെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. എന്നാൽ, ചുവന്ന കാറിൽ യാത്ര തുടങ്ങിയ രാഹുൽ ഏകദേശം രണ്ട് കിലോമീറ്റർ പിന്നിട്ട ശേഷം വാഹനം മാറി ഈ ഹോണ്ട അമേസ് കാറിൽ കയറി ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു.

അതേസമയം, രാഹുലിനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയ കേരളത്തിന് പുറത്തുള്ള യുവതി മൊഴി നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. യുവതിയുടെ മൊഴിയെടുക്കുന്നതിനുള്ള നടപടികൾ അന്വേഷണസംഘം ഉടൻ ആരംഭിക്കും. മൊഴി നൽകുന്ന മുറയ്ക്ക് രാഹുലിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്.

Share Email
LATEST
More Articles
Top