വാഷിംഗ്ടണ്‍: ഇന്ത്യക്കാരന്‍ ഓടിച്ച ട്രക്ക് ഇടിച്ച് അമേരിക്കയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ വംശജനെതിരേ നരഹത്യയ്ക്ക് കേസെടുത്തു. മൂന്നു വര്‍ഷം മുമ്പ് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ രാജീന്ദര്‍ കുമാര്‍(32) നെതിരേയാണ് കൊലക്കുറ്റം ചുമത്തി കേസ് എടുത്തത്.
ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അറിയിച്ചു.
കഴിഞ്ഞ മാസം 24 നു ഉണ്ടായ അപകടത്തില്‍ വില്യം മൈക്ക കാര്‍ട്ടര്‍ (25), ജെന്നിഫര്‍ ലിന്‍ ലോവര്‍ (24) എന്നിവരാണ് മരിച്ചത്.
നവംബര്‍ 24 ന് രാത്രി ഡെസ്ച്യൂട്ട്‌സ് കൗണ്ടിയില്‍ ആണ് രാജീന്ദറിന്റെ ട്രക്ക് കാര്‍ട്ടര്‍ ഓടിച്ച കാറില്‍ ഇടിച്ചത്. കാര്‍ട്ടറും ലോവറും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു കുമാറിനെ അറസ്റ്റ് ചെയ്ത് ഡെസ്ച്യൂട്ട്‌സ് കൗണ്ടി ജയിലില്‍ അടച്ചു.2022 നവംബര്‍ 28 ന് അരിസോണയിലെ ലൂക്ക്വില്ലിനടുത്ത് രാജീന്ദര്‍ കുമാര്‍ അനധികൃതമായി കുടിയേറിയതാണെനനു ഡിഎച്ച്എസ് പറഞ്ഞു.
Two killed in US after truck driven by Indian hits them: Driver charged with manslaughter













