ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറുടെ വസതിയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി 

ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറുടെ വസതിയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി 

ലോസ് ഏഞ്ചലസ്: ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറുടെ ലോസ് ഏഞ്ചലസിലെ വീട്ടില്‍ രണ്ടുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലോസ് ആഞ്ചലസ് ബ്രെന്റ്വുഡിലെ വീട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ രണ്ടുപേരെ കണ്ടെത്തിയത്.
78 വയസുള്ള ഒരു പുരുഷനും 68 വയസുള്ള ഒരു സ്ത്രീയുമാണ് മരിച്ചതെന്ന് ലോസ് ആഞ്ചലസ് പോലീസ് അറിയിച്ചു. കൊലപാതകമെന്നാണ് പ്രാഥമീക വിവരം. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും എല്‍എപിഡിയുടെ കവര്‍ച്ച-കൊലപാതക വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ദ പ്രിന്‍സസ്‌ ്രൈബഡ്, വെന്‍ ഹാരി മെറ്റ് സാലി, ‘സ്റ്റാന്‍ഡ് ബൈ മീ, ‘ദിസ് ഈസ് സ്പൈനല്‍ ടാപ്പ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രശസ്തനാണഅ റോബ് റൈനര്‍. 1989ല്‍ മിഷേല്‍ സിംഗറിനെ വിവാഹം ചെയ്തു. ഇവര്‍ക്ക് ജേക്ക്, നിക്, റോമി എന്നീ മൂന്ന് മക്കളുണ്ട്.
റെയ്നറും ഭാര്യയും വീട്ടില്‍ താമസിക്കുന്നുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു, സ്വത്ത് രേഖകള്‍ സൂചിപ്പിക്കുന്നത് അവര്‍ക്കാണ് വീടിന്റെ ഉടമസ്ഥാവകാശം എന്നാണ്. എല്‍എപിഡി പ്രസ്താവനയില്‍ പറയുന്നത് അത് റെയ്നേഴ്സിന്റെ വീടായിരുന്നു എന്നാണ്.

Two people have been found dead at a home in Los Angeles identified by authorities

Share Email
LATEST
More Articles
Top