തിരുവനന്തപുരം: കേരളത്തിലെ ഇന്നൊവേഷന്‍ ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കി ഗ്ലോബല്‍ അലയന്‍സിന്റെ നേതൃത്വത്തില്‍ യുഎഇ ആസ്ഥാനമായുള്ള ഫീഡര്‍ ഫണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1000 കോടി രൂപയുടെ ഫണ്ട് നല്‍കും. ആഗോള എന്‍ആര്‍ഐ സമൂഹത്തിന് കേരള സ്റ്റാര്‍ട്ടപ്പ്ആ വാസ വ്യവസ്ഥയുടെ വളര്‍ച്ചയില്‍ പങ്കാളിത്തം നല്‍കുന്നതിനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്യുഎം) ഫണ്ട്സ്-ഓഫ്-ഫണ്ട്സ് പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതിനുമാണ് ഫണ്ട് വിഭാവനം ചെയ്തിരിക്കുന്നത്.
കോവളത്ത് കെഎസ്യുഎം സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്‌സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ ഏഴാം പതിപ്പിന്റെ സമാപന ചടങ്ങില്‍ കെഎസ്യുഎം സിഇഒ അനൂപ് അംബിക ഇക്കാര്യം പ്രഖ്യാപിച്ചു. ത്രിദിന സ്റ്റാര്‍ട്ടപ് സംഗമം സംസ്ഥാനത്തെ ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പ്രദര്‍ശിപ്പിച്ചുവെന്ന് അനൂപ് അംബിക പറഞ്ഞു.
ഗ്ലോബല്‍ അലയന്‍സ് ആന്‍ഡ് സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് സ്ഥാപകന്‍ സിബി സുധാകരന്‍, ഫൈന്‍ടൂള്‍സ് ട്രേഡിംഗ് ആന്‍ഡ് മരക്കാര്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് പാര്‍ട്ണര്‍ അബ്ദുള്‍ ഗഫൂര്‍, ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ പ്രൈവറ്റ് ഇക്വിറ്റി വൈസ് പ്രസിഡന്റ് പിയൂഷ് സുരാന, ഷാര്‍ജ അസറ്റ് മാനേജ്‌മെന്റിന്റെ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ന്യൂ വെഞ്ച്വേഴ്‌സ് മേധാവി അഭിഷേക് നായര്‍ എന്നിവരാണ് ധനസഹായത്തിന് പിന്നിലെ പ്രധാന വ്യക്തികള്‍.
ബെംഗളൂരുവിലെ സി-ഡാക്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. എസ്.ഡി സുദര്‍ശന്‍, തമിഴ്നാട് സ്റ്റാര്‍ട്ടപ് മിഷന്‍ ഡയറക്ടറും സിഇഒയുമായ ശിവരാജ രാമനാഥന്‍, സംസ്ഥാന സര്‍ക്കാരിന്റെ ഹൈ പവര്‍ ഐടി കമ്മിറ്റി ലീഡ് ഐടി സ്ട്രാറ്റജിസ്റ്റ് പ്രജീത് പ്രഭാകരന്‍ എന്നിവര്‍ സമാപന സെഷനില്‍ പങ്കെടുത്തു.
ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റെന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്‌സ്ആര്‍) മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള മൂന്ന് മാസത്തെ പ്രത്യേക പരിപാടിയായ കെഎസ്യുഎമ്മിന്റെ ‘ലീപ്എക്‌സ് എവിജിസി-എക്‌സ്ആര്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാം’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒറിജിനല്‍ ഐപി ക്രിയേഷന്‍, സാങ്കേതികവിദ്യാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, ആഗോള വിപണി സന്നദ്ധത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്.
UAE entrepreneurs announce Rs 1000 crore financial assistance for Kerala startups













