കീവ് : യുക്രയിനുമായുള്ള ഏറ്റുമുട്ടലിൽ റഷ്യ പിടിച്ചെടുത്ത കുപിയാൻസ‌് മേഖലയുടെ ആധിപത്യം വീണ്ടെടുത്ത് യുക്രയിൻ. കുപിയാൻസ് മേഖല സന്ദർശിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഇത് സംബന്ധിച്ച ചിത്രങ്ങൾ പങ്കുവച്ചു.
കുപിയാൻസ് കി നഗരത്തിലെ ദിശാബോർഡിനു മുന്നിൽ നിന്നുള്ള വിഡിയോ ദൃശ്യമാണ് സെലൻസ് കി പങ്കുവച്ചത്. യുക്രെയ്ൻ നയതന്ത്രത്തിൽ പ്രധാനപ്പെട്ട നേട്ടമാണിതെന്നും സെലൻസ്‌കി പറഞ്ഞു.
കുപിയാൻസ്കിലെ നിരവധി ജില്ലകൾ തിരിച്ചുപിടിച്ചെന്ന് യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു.കുപിയാൻസിലുണ്ടായിരുന്ന റഷ്യൻ സൈനീകരെ തങ്ങൾ വളഞ്ഞതായും യുക്രെയ്ൻ അവകാശപ്പെട്ടു.
എന്നാൽ, കുപിയാൻസ്കും പൊക്രോവ്സ്കും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് റഷ്യയുടെ നിലപാട്













