പെൺകുട്ടികൾക്ക് ആയിരം ഡോളർ വരെ : ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുളള കൂടുതൽ ഫയലുകൾ.പുറത്തേയ്ക്ക് 

പെൺകുട്ടികൾക്ക് ആയിരം ഡോളർ വരെ : ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുളള കൂടുതൽ ഫയലുകൾ.പുറത്തേയ്ക്ക് 

വാഷിങ്ടൺ : ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റിനുമായി ബന്ധപ്പെട്ട കൂടുതൽ  ഫയലുകൾ പുറത്തേയ്ക്ക്. പെൺകു ട്ടികൾക്ക് 1000 ഡോളർ വരെ നല്കണ മെന്നു പറയുന്ന ചാറ്റുകൾ ഉൾപ്പെടുന്ന ജെഫ്രി എപ്സ്റ്റിനുമായി ബന്ധപ്പെട്ട ഫയലുകളാണ് പുറത്തുവന്നത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിനും പീഡനത്തിനും ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്സ‌ീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുന്നതിന്റെ ഭാഗമായി 68 പുതിയ ഫയലുകളാണ് പുറത്തായത്. . യുക്രെയ്ൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യുവതികളുടെ വിവരങ്ങളാണ് പുറത്തുവിട്ടവയിൽ കൂടുതൽ. 

ബിൽ ഗേറ്റ്സ്,  നോം ചോംസ്‌കി തുടങ്ങിയവർ പുതിയ ചിത്രങ്ങളിലുണ്ട്. അമേരിക്കൻ സെനറ്റിന്റെ ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങളാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.

‘പെൺകുട്ടികളെ അയക്കാമെന്നും  എന്നും ‘ഒരു പെൺകുട്ടിക്ക് 1000 ഡോളറാണ് ചോദിക്കുന്നത്’ എന്നും പുറത്തുവിട്ട  ചാറ്റിൽ പറയുന്നുണ്ട്.   

Up to a thousand dollars for girls: More files related to sex offender Jeffrey Epstein. Out.

Share Email
LATEST
More Articles
Top