എക്‌സിന് വന്‍ പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരേ അമേരിക്ക: യുഎസ് കമ്പനികള്‍ക്കെതിരായ ആക്രമണമെന്ന് ജെ.ഡി വാന്‍സും മാര്‍ക്കോ റൂബിയോയും

എക്‌സിന് വന്‍ പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരേ അമേരിക്ക: യുഎസ് കമ്പനികള്‍ക്കെതിരായ ആക്രമണമെന്ന് ജെ.ഡി വാന്‍സും മാര്‍ക്കോ റൂബിയോയും

വാഷിംഗ്ടണ്‍: അമേരിക്കന്‍ കോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിനെതിരേ യൂറോപ്യന്‍ യൂണിയന്‍ പിഴ ചുമത്തിതിനെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും രംഗത്ത്. ഡിജിറ്റല്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി യൂറോപ്യന്‍ യൂണിയന്‍ എക്‌സിനു 120 മില്യണ്‍ യൂറോ പിഴ ഇട്ട സംഭവത്തിലാണ് അമേരിക്ക ശക്തമായി രംഗത്തെത്തിയത്.

സെന്‍സര്‍ഷിപ്പ് വഴി അമേരിക്കന്‍ കമ്പനികളെ ആക്രമിക്കരുതെന്നായിരുന്നു വാന്‍സിന്റെ പ്രതികരണം. യൂറോപ്യന്‍ യൂണിയന്‍ എക്‌സിനെതിരേ പിഴ ഈടാക്കിയത് ഒരു കമ്പനിക്കെതിരായ നിലപാടാണെന്നു പറയാന്‍ കഴിയില്ലെന്നും ഇത് അമേരിക്കന്‍ ജനതയ്ക്കും അമേരിക്കന്‍ ഐടി കമ്പനികള്‍്കുമെതിരേയുള്ള വിദേശ സര്‍ക്കാരുകളുടെ ആക്രമണമെന്നായിരുന്നു മാര്‍ക്കോ റൂബിയോയുടെ പ്രതികരണം.

യൂറോപ്യന്‍ യൂണിയന്‍ അവരുടെ കമ്മീഷന്‍ ഡിജിറ്റല്‍ സര്‍വീസ് ആക്ട് പ്രകാരം ചുമത്തിയ ആദ്യ പിഴയായിരുന്നു എക്‌സിനെതിരേ ചുമത്തിയ 120 ബില്യണ്‍ യൂറോ. ഡിജിറ്റല്‍ സര്‍വീസ് ആക്ട് ലംഘിച്ചുവെന്നതാണ് എക്‌സിനു പിഴ ഈടാക്കാനായി യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ച വാദം. എന്നാല്‍ സെന്‍സര്‍ഷിപ്പ് എന്ന അമേരിക്കന്‍ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും എക്‌സിന്റെ സുതാര്യതയെയാണ് ചോദ്യം ചെയ്യുന്നതെന്നുമായിരുന്നു യൂറോപ്യന്‍ യൂണിയന്‍ ടെക്നോളജി കമ്മീഷണര്‍ ഹെന്ന വിര്‍ക്കുനെന്റെ പ്രതികരണം.

US against EU action imposing huge fine on Exxon: J.D. Vance and Marco Rubio call it an attack on US companies

Share Email
LATEST
More Articles
Top