ഓപറേഷൻ ഹോക് ഐ: സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; 3 അമേരിക്കക്കാർ കൊല്ലപ്പെട്ടതിനു തിരിച്ചടി

ഓപറേഷൻ ഹോക് ഐ: സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; 3 അമേരിക്കക്കാർ കൊല്ലപ്പെട്ടതിനു തിരിച്ചടി

സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. സിറിയയിൽ കഴിഞ്ഞയാഴ്ച യുഎസ് സൈനികർക്കു നേരെ നടന്ന ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം.

ശനിയാഴ്ച മധ്യ സിറിയൻ നഗരമായ പാൽമിറയിൽ അമേരിക്കൻ, സിറിയൻ സൈന്യങ്ങളുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. മൂന്നു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയത് ഐഎസ് ഭീകരനാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിന് തിരിച്ചടിയായാണ് യുഎസിന്റെ വ്യോമാക്രമണം.

എഫ്-15 ഈഗിൾ യുദ്ധവിമാനങ്ങൾ, എ-10 തണ്ടർബോൾട്ട് ആക്രമണ വിമാനങ്ങൾ, എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്തു.

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച (പ്രാദേശിക സമയം) അമേരിക്ക ഓപ്പറേഷൻ ഹോക്ക് ഐ എന്നു പേരിട്ട ആക്രമണം നടത്തി. ഇതിനെ “പ്രതികാര പ്രഖ്യാപനം” എന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിശേഷിപ്പിച്ചത്.

“ഇത് ഒരു യുദ്ധത്തിന്റെ തുടക്കമല്ല – ഇത് പ്രതികാര പ്രഖ്യാപനമാണ്. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ, നമ്മുടെ ജനങ്ങളെ സംരക്ഷിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരിക്കലും മടിക്കില്ല, ഒരിക്കലും പിന്മാറുകയുമില്ല,” അദ്ദേഹം വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ കുറിച്ചു.

US launched Operation Hawkeye Strike targeting Islamic State fighters in Syria

Share Email
LATEST
More Articles
Top