യുഎസിന്‍റെ സുപ്രധാന പരിഷ്കാരങ്ങൾ, ജി20 ധനമന്ത്രിമാരുടെ യോഗങ്ങൾ കുറയ്ക്കും; നേതൃത്വം ഏറ്റെടുത്തതിന് പിന്നാലെ മാറ്റങ്ങൾ

യുഎസിന്‍റെ സുപ്രധാന പരിഷ്കാരങ്ങൾ, ജി20 ധനമന്ത്രിമാരുടെ യോഗങ്ങൾ കുറയ്ക്കും; നേതൃത്വം ഏറ്റെടുത്തതിന് പിന്നാലെ മാറ്റങ്ങൾ

വാഷിംഗ്ടൺ: ഗ്രൂപ്പ് ഓഫ് 20 (ജി20) രാജ്യങ്ങളുടെ അധ്യക്ഷപദവി ഏറ്റെടുത്തതിന് ശേഷം അമേരിക്ക പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കുന്നു. ജി20യുടെ പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗങ്ങളുടെ എണ്ണം കുറയ്ക്കാനാണ് വാഷിംഗ്ടണിന്റെ തീരുമാനം. പതിവായി ഫെബ്രുവരിയിൽ നടക്കുന്ന ധനമന്ത്രിമാരുടെ ഉന്നതതല യോഗം ഈ വർഷം യുഎസ് ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ ഫെബ്രുവരിയിൽ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രിമാരുടെ പങ്കാളിത്തത്തോടെ ഒരു യോഗം നടക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ജി20യുടെ നിലവിലെ ചട്ടങ്ങൾ പ്രകാരം രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്ക് മുന്നോടിയായി നിരവധി മന്ത്രിതല ചർച്ചകളും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളും നടക്കാറുണ്ട്. ധനമന്ത്രിമാർ സാധാരണയായി രണ്ട് പ്രാവശ്യം ആതിഥേയ രാജ്യത്തും രണ്ട് പ്രാവശ്യം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെയും ലോകബാങ്കിന്റെയും യോഗങ്ങളോടനുബന്ധിച്ചും കൂടിച്ചേരാറാണ് പതിവ്.

എന്നാൽ അടുത്ത വർഷം ആതിഥേയരാജ്യമെന്ന നിലയിൽ ഓഗസ്റ്റിൽ മാത്രം ഒരു യോഗമേ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം യുഎസ് നടത്തൂ. വിദേശകാര്യ, വ്യാപാര മന്ത്രിമാരുടെ യോഗങ്ങളിലും ഇതുപോലുള്ള നിയന്ത്രണങ്ങൾ വരാനിടയുണ്ട്. യോഗങ്ങളുടെ എണ്ണം കുറച്ചുകൊണ്ട് കൂടുതൽ ഗഹനമായ ചർച്ചകൾക്ക് സമയം ലഭ്യമാക്കാനും ആഗോള സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുമെന്നാണ് അമേരിക്കയുടെ വിശ്വാസം. അനാവശ്യ ചടങ്ങുകൾ ഒഴിവാക്കി ജി20യെ അതിന്റെ അടിസ്ഥാന ലക്ഷ്യമായ മാക്രോ ഇക്കണോമിക് പ്രശ്നങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ഈ നടപടിയുടെ ഉദ്ദേശ്യം. ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളുടെ ഈ സംഘടനയെ കൂടുതൽ ഫലപ്രദമാക്കാനുള്ള യുഎസിന്റെ ഈ തീരുമാനം വരും വർഷങ്ങളിലെ ജി20 പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Share Email
LATEST
More Articles
Top