വാഷിംഗ്ടൺ: ധാതുസമ്പന്നമായ ആർട്ടിക്ക് ദ്വീപായ ഗ്രീൻലൻഡിൽ ആധിപ ത്യമുറപ്പിക്കാൻ അമേരിക്ക. ഈ ദ്വീപിനെ യുഎസിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യ ത്തോടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നീക്കംആരംഭിച്ചു.
ഇതിന്റെ ആദ്യഘട്ടമായി. ലൂസിയാന ഗവ ർണർ ജെഫ് ലാൻഡ്രിക്ക് ഗ്രീൻലൻ ഡിൻ്റെ പ്രത്യേക പ്രതിനിധിയായി അധികച്ചുമതല നൽകി. ഇതോടെയാണ് ആർട്ടിക് ദ്വീപിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ട്രംപ് ഊർജിതമാക്കുകയാണെന്ന് വ്യക് തമായി.
നിലവിൽ യൂറോപ്യൻ രാജ്യമായ ഡെൻമാർ ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻ ഡ്. അവിടെ യുഎസ് സൈനികതാ വളമു ണ്ട്. ഗ്രീൻലാൻഡിൽ അമേരിക്ക പ്രത്യേക പ്രതിനിധിയെ നിയോഗിച്ച തീരുമാ ന ത്തി നെതിരെ അതിശക്തമായ പ്രതിഷേധ വുമായി ഡെൻമാർക്ക് രംഗ ത്തെത്തി. ഗ്രീൻലൻഡ് വിട്ടുനൽകാൻ കഴിയി ല്ലെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെ റിക്സനും ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻ സ് ഫ്രെഡെറിക് നീൽസനും നിലപാട് അറിയിച്ചു.
ഗ്രീൻലൻഡ് യുഎസിന്റെ ഭാഗമാകുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ച വ്യക്തിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യേക ദൂതനായി നിയമിച്ചതിൽ താൻ അങ്ങേയറ്റം അസ്വസ്‌ഥനാണെന്ന് ഡെൻമാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലൊക്ക റാസ്‌മുസൻ പറഞ്ഞു.
57,000 പേരാണ് ഗ്രീൻലൻഡിൽ താമസിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ആളുകൾക്കുംയുഎസിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്നാണ് വിലയിരുത്തൽ
..USA appoints Louisiana governor as special envoy to assert dominance over Greenland













