തദ്ദേശപ്പോരില്‍ ഏഴു ജില്ലകളില്‍ ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍

തദ്ദേശപ്പോരില്‍ ഏഴു ജില്ലകളില്‍ ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ടു നിന്ന പരസ്യപ്രചാരണം. ഇന്നലെ നിശബ്ദപ്രചാരണം. മൂന്നു മുന്നണികളും അതിശക്തമായ പ്രചാരണം നടത്തിയ ശേഷം ഇന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലാണ് വോട്ടെടുപ്പ.

രാവിലെ ഏഴിനു തുടങ്ങുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറിന് അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ട് വോട്ടെടുപ്പില്‍ 36,630 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തും.

15,432 പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവെച്ചു. സംസ്ഥാനത്ത് 480 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ഈ കേന്ദ്രങ്ങളില്‍ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോ ഗ്രാഫിയും ഉണ്ടാകും. വോട്ടെടുപ്പിനായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴുജില്ലകളില്‍ 11നാണ് വോട്ടെടുപ്പ് ആ ജില്ലകളിലേയും പരസ്യപ്രചാരണം അവസാനിച്ചു.

Verdict in seven districts in local government elections today

Share Email
LATEST
More Articles
Top