ഉപരാഷ്ട്രപതി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് തിരുവനന്തപുരത്ത് എത്തും

ഉപരാഷ്ട്രപതി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് (ഡിസംബര്‍ 29) വൈകിട്ട ഏഴിന് രുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എല്‍എംഎസ് കോംപൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

തുടര്‍ന്ന് ലോക്ഭവനില്‍ താമസിക്കുന്ന ഉപരാഷ്ട്രപതി നാളെ രാവിലെ 10ന് വര്‍ക്കല ശിവഗിരിയില്‍ 93 മത് ശിവഗിരി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരിച്ചു ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തി 12.05ന് മാര്‍ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.25ന് തിരുവനന്തപുരം വിമാനത്തവളത്തില്‍ നിന്നും തിരികെ പോകും.

Vice President to arrive in Thiruvananthapuram today on a two-day visit

Share Email
LATEST
More Articles
Top