‘സത്യമേവ ജയതേ’, രാഹുലിന്റെ മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ പരാതിക്കാരിയുടെ പോസ്റ്റ്

‘സത്യമേവ ജയതേ’, രാഹുലിന്റെ മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ പരാതിക്കാരിയുടെ പോസ്റ്റ്

തിരുവനന്തപുരം: ലാത്സംഗ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പരാതിക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ ‘സത്യമേവ ജയതേ ‘ എന്നാണ് രാഹുൽ കേസിലെ പരാതിക്കാരി പങ്കുവെച്ചത്.

അതേ സമയം, കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കെപിസിസി കടുത്ത നടപടി സ്വീകരിച്ചത്. ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ രാഹുലിനെ പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.

കോടതി നടപടിക്ക് പിന്നാലെ പുറത്താക്കൽ

ബലാത്സംഗം, ഗർഭഛിദ്രം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം പ്രിൻസിപ്പിൾ സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെ രാഹുലിന്റെ അറസ്റ്റിന് തടസ്സമില്ലാതായി. ഈ കോടതി വിധി വന്നതിന് ശേഷമാണ്, നിലവിൽ പാർട്ടിയിൽ നിന്ന് സസ്പെൻഷനിലായിരുന്ന രാഹുലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത്. നേരത്തെ ആരോപണങ്ങൾ ഉയർന്ന സമയത്ത് രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.

എംഎൽഎ സ്ഥാനം ഒഴിയുന്നതാണ് ഉചിതം – കെപിസിസി പ്രസിഡന്റ്

വിഷയത്തിൽ കോൺഗ്രസ് മാതൃകാപരമായ തീരുമാനമാണ് എടുത്തതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു. കെപിസിസിക്ക് പരാതി ലഭിച്ച ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറുകയും നേതാക്കളുമായും ഹൈക്കമാൻഡുമായും ചർച്ച നടത്തി ഒറ്റക്കെട്ടായാണ് ഈ കടുത്ത തീരുമാനമെടുത്തതെന്നും സണ്ണി ജോസഫ് അറിയിച്ചു.

Share Email
LATEST
More Articles
Top