ബംഗ്ലാദേശില്‍ കലാപം രൂക്ഷമായി തുടരുന്നു: ചിറ്റഗോങ്ങിലെ വിസാ സെന്റര്‍ ഇന്ത്യ അടച്ചു

ബംഗ്ലാദേശില്‍ കലാപം രൂക്ഷമായി തുടരുന്നു: ചിറ്റഗോങ്ങിലെ വിസാ സെന്റര്‍ ഇന്ത്യ അടച്ചു

ധാക്ക: ബാംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട കലാപം രൂക്ഷമായി തുടരുന്നതിനിടെ ചിറ്റഗോങ്ങിലെ വിസാ സെന്റര്‍ ഇന്ത്യ അടച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് വിസാ സെന്റര്‍ അടച്ചത്. ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട കലാപം രൂക്ഷമായി തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച്ച പ്രക്ഷോഭകര്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനു തൊട്ടടുത്തുവരെ പ്രതിഷേധവുമായി എത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരേയും മറികടന്നായിരുന്നു ഈ നീക്കം.

വ്യാഴാഴ്ച ചിറ്റഗോങ്ങിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വസതിക്ക് നേരെ കല്ലേറുണ്ടായി. ഖുല്‍നയിലും രാജ്ഷാഹിയിലുംഇന്ത്യന്‍ അസിസ്റ്റന്റ്ഹൈ ക്കമ്മീഷനുകള്‍ക്ക് സമീപത്തും ഇന്ത്യ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നു. ബുധനാഴ്ച ധാക്കയിലെ ഹൈക്കമ്മീഷന് ചുറ്റും പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇന്ത്യ വിസാ സെന്റര്‍ അടച്ചത്.

Violence continues in Bangladesh: India closes visa centre in Chittagong

Share Email
LATEST
Top