എംഎല്‍എ ഹോസ്റ്റലിലെ മുറി വി.കെ പ്രശാന്ത് എന്തുചെയ്യുന്നു: ചോദ്യമുന്നയിച്ച് കെ. മുരളീധരന്‍

എംഎല്‍എ ഹോസ്റ്റലിലെ മുറി വി.കെ പ്രശാന്ത് എന്തുചെയ്യുന്നു: ചോദ്യമുന്നയിച്ച് കെ. മുരളീധരന്‍

തിരുവനന്തപുരം: വട്ടിയൂര്ക്കാവ് എംഎല്‍എ വി.കെ പ്രശാന്തിന്റെ ഓഫീസ് മുറി സംബന്ധിച്ചുള്ള വിവാദം കനക്കുന്നു. കോര്‍പ്പറേഷന്‍ ബില്‍ഡിംഗിലെ കൗണ്‍സിലര്‍മാര്‍ക്കുള്ള മുറി എംഎല്‍എ ഓഫീസ് ആക്കിയത് മാറ്റണമെന്നാവശ്യപ്പെട്ട് ശാസ്തമംഗലം കൗണ്‍സിലര്‍ ശ്രീലേഖ രംഗത്തെത്തിയതിനു പിന്നാലെയാണ് വിവാദം കനത്തത്.
ഓഫീസ് കെട്ടിട വിവാദത്തില്‍ വി കെ പ്രശാന്ത് എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തെത്തി. എംഎല്‍എ ഹോസ്റ്റലിലെ മുറി എംഎല്‍എയുടെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാന്‍ അനുമതി ഉള്ളെന്നും മറ്റാവശ്യത്തിന് ആരെങ്കിലും ഉപയോഗിച്ചാല്‍ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എംഎല്‍എ ഹോസ്റ്റലിലെ മുറി എന്ത് ചെയ്യുന്നുവെന്നത് പരിശോധിക്കേണ്ടതാണ്. ഹോസ്റ്റലില്‍ മുറിയുണ്ടെങ്കില്‍ ശാസ്തമംഗലത്ത് ഇങ്ങനെയൊരു ഓഫീസിന്റെ ആവശ്യമില്ല. കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാന്‍ ഒരു കൊച്ചുമുറിയെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ മുറി വിവാദത്തില്‍ കെ.എസ് ശബരീനാഥനും രംഗത്തുവന്നു. എംഎല്‍എ ഹോസ്റ്റലില്‍ വി കെ പ്രശാന്ത് എംഎല്‍എക്ക് മുറിയുണ്ടെന്ന് പറഞ്ഞ ശബരീനാഥന്‍ മ എംഎല്‍എ ഹോസ്റ്റലുള്ളത് വികെ പ്രശാന്തിന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും തുടങ്ങി എല്ലാ സൗകര്യവുമുള്ള എംഎല്‍എ ഹോസ്റ്റലില്‍ നിള ബ്ലോക്കില്‍ 31,32 നമ്പറില്‍ രണ്ട് ഓഫീസ് മുറികള്‍ പ്രശാന്തിന് അനുവദിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്? അതുകൊണ്ടുതന്നെ പ്രശാന്ത് ഓഫീസ് ഒഴിയണം എന്നാണ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

What is V.K. Prashanth doing in the room of the MLA hostel: K. Muraleedharan raises questions

Share Email
LATEST
More Articles
Top