വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വൈറ്റ് ഹൗസ് ആദ്ദേഹത്തിന്റെ ഹെല്‍ത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടു. കഴിഞ്ഞ ഒക്ടോബറില്‍ ട്രംപ് ആശുപത്രി സന്ദര്‍ശനം നടത്തിയതിനു പിന്നാലെ പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിശദമായ ആരോഗ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്
ട്രംപിന്റെ ഡോക്ടര്‍ ഷോണ്‍ ബരാഡ്ബബെല്ല പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഹൃദയം ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം വളരെ മികച്ചതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ശരീരത്തിന്റെ പൂര്‍ണമായ ആരോഗ്യസ്ഥിതി വളരെ മികച്ചതെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. ഈ റിപ്പോര്‍ട്ട് പുറത്തുവിടണമെങ്കില്‍ വിടാമെന്നു ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയതെന്നു റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഹൃദയാരോഗ്യവും ഉദരത്തിന്റെ പ്രവര്‍ത്തനവും മനസിലാക്കാനായാണ് പ്രധാനമായും പരിശോധനകള്‍ നടത്തിയതെന്നും ഹൃദയം പൂര്‍ണ ആരോഗ്യസ്ഥിതിയിലാണെന്നു പരിശോധനയില്‍ വ്യക്തമായതായി ഹൈറ്റ് ഹൗസ് പത്രക്കുറിപ്പില്‍ അറിയിച്ചു. എല്ലാ പ്രധാന ശരീര അവയവങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്നും പരിശോധനയില്‍ ട്രംപിന്റെ ആരോഗ്യനില ഏറെ മികച്ചതെന്ന റിപ്പോര്‍ട്ട് ലഭിച്ചതായും വ്യക്തമായതായി വൈറ്റ് ഹൗസ് അറിയിച്ചു. നേരത്തെ ട്രംപിന്റെ കൈക്കണ്ടിലെ കറുത്തപാടുകള്‍ ഉള്‍പ്പെടെയുള്ളവയെച്ചൊല്ലിയിള്ള ചര്‍ച്ചകള്‍ വ്യാപകമയാിരുന്നു.
White House releases Trump’s ‘powerful’ health report













