ന്യൂഡല്‍ഹി: ഒരാഴ്ച്ചക്കാലം ആകാശ യാത്ര രൂക്ഷമായ പ്രതിസന്ധിയിലാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്ന ഇന്‍ഡി ഗോയ്‌ക്കെതിരേ ശക്തമായ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാരെന്നു സൂചന. ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഇന്‍ഡിഗോയുടെ ആധിപത്യം ഒഴിവാക്കാനാണ്് നീക്കം ആരംഭിച്ചത്.
നിലവിലെ ഇന്‍ഡിഗോയുടെ 10 ശഥതമാനം സര്‍വീസുകള്‍ മറ്റുളള കമ്പനികള്‍ക്ക് കൈമാറാനാണ് തീരുമാനം.ഇതിനിടെ ഒരാഴ്ചയ്ക്കുശേഷം ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തുന്ന സൂചനകള്‍ ലഭിച്ചു തുടങ്ങി പ്രതിസന്ധിക്ക് കാരണം ഡ്യൂട്ടി പരിഷ്‌കരണവും കാലാവസ്ഥയും സാങ്കേതിക കാരണങ്ങളും അടക്കം ചൂണ്ടിക്കാട്ടി ഡി ജി സി എക്ക് ഇന്‍ഡിഗോ മറുപടി നല്‍കി. പ്രതിസന്ധി ഉണ്ടാകാന്‍ പ്രധാനമായും അഞ്ചു കാരണങ്ങളാണ് ഇന്‍ഡിഗോ ചൂണ്ടിക്കാട്ടുന്നത്.
ഡ്യൂട്ടി പരിഷ്‌കരണവും കാലാവസ്ഥയും സാങ്കേതിക പ്രശ്‌നങ്ങളും അടക്കമുള്ള അഞ്ച് കാരണങ്ങളാണ് ഇന്‍ഡിഗോ അറിയിച്ചത്. ഈ മറുപടിയുടെയും നാലംഗ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും ഇന്‍ഡിഗോയ്‌ക്കെതിരേ തുടര്‍ നടപടി.
Will there be strong action against IndiGo? 10 percent of IndiGo’s current services may be given to other airlines













