തിരുവനന്തപുരം: മൂന്നാം വട്ടം തുടര്‍ഭരണമെന്ന ഇടതു കണക്കുകൂട്ടല്‍ പാളുന്നുവോ. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ നല്കുന്ന സൂചന ഇതാണ്. സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിയമസഭാ സീറ്റുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ 80 സീറ്റുകളില്‍ യുഡിഎഫിനാണ് ആധിപത്യം. 58 ഇടത്താണ് ഇടതുമുന്നണിയുടെ നേട്ടം. ര്ണ്ടിടത്ത് എന്‍ഡിഎയും.
തദ്ദേശ തിരഞ്ഞെടുപ്പിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ വാര്‍ഡുകളിലെ ഫലം അനുസരിച്ച് നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ മുന്നണികളുടെ ഭൂരിപക്ഷം അടിസ്ഥാനമാക്കിയുള്ള കണക്കാണ് യുഡിഎഫിനു നിയമസഭാ മണ്ഡലങ്ങളിലുള്ള മേധാവിത്വം വ്യക്തമാക്കുന്നത്.സംസ്ഥാനത്ത് ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളില്‍ 80 സീറ്റിലാണ് യുഡിഎഫിന് ഭൂരിപക്ഷമുള്ളത്. നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 71 സീറ്റുകള്‍ ഈ നിലയില്‍ യുഡിഎഫിന് ജയിച്ച് കയറാനാകും. തദ്ദേശ ഫലം അനുസരിച്ച് എല്‍ഡിഎഫിന് 58 സീറ്റുകളിലാണ് നിലവില്‍ ഭൂരിപക്ഷം ഉള്ളത്.
തദ്ദേശത്തെ കണക്ക് പരിശോധിക്കുമ്പോള്‍ മലപ്പുറം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യുഡിഎഫിന് വലിയ മേല്‍ക്കൈ ഉണ്ട്. എന്നാല്‍ നിലവില്‍ പത്തനംതിട്ടയില്‍ യുഡിഎഫിന് ഒരു എംഎല്‍എ പോലും ഇല്ലാത്ത ജില്ലയാണ്. കോഴിക്കോടും യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പേറ്റുന്ന ജില്ലയാണിത്.
രാഷ്ട്രീയ വോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന ജില്ലാ പഞ്ചായത്തുകളില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇടതു മുന്നണിയും ബാക്കി ഏഴി ജില്ലകളില്‍ യുഡിഎഫും വിജയിച്ചു. എന്നാല്‍ കോര്‍പ്പറേഷനുകളിലും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് സ്മ്പൂര്‍ണ ആധിപത്യം നേടി.
Will UDF come to power in 2026? In the local body elections, UDF won in 80 assembly constituencies; LDF in 58













