മുംബൈ: ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ഥന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നിരാകരിച്ചു. മത്സരം ഇന്ത്യയില്‍ തന്നെ നടത്തുമെന്നും ബംഗ്ലാദേശ് ഇന്ത്യയിലേക്ക് എത്തേണ്ടി വരുമെന്നും അല്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടപ്പെടുമെന്നും ഐസിസി വ്യക്തമാക്കി.
ടൂര്‍ണമെന്റ് ഷെഡ്യൂളിലും വേദികളിലും മാറ്റമുണ്ടാവില്ലെന്നു ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു.
ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ഒഴിവാക്കിയതിനെത്തുടര്‍ന്ന് അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് വിഷയം ഉടലെടുത്തത്. സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായതോടെ ഐപിഎല്‍ സീസണിന്റെ സംപ്രേഷണം രാജ്യത്ത് നിരോധിച്ചുകൊണ്ട് ബംഗ്ലാദേശ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു. ഐപിഎല്ലില്‍ നിന്ന് പുറത്തായതിനു പിന്നാലെ മുസ്തഫിസുര്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ചേര്‍ന്നിരുന്നു.
International Cricket Council rejects Bangladesh’s demand to move T20 World Cup from India













