സ്പെയിനിലെ മാഡ്രിഡണിൽ അതിവേഗ ട്രയിനുകൾ കൂട്ടിയിടിച്ച് 21 മരണം: നിരവധിപ്പേർക്ക് പരിക്ക്

സ്പെയിനിലെ മാഡ്രിഡണിൽ അതിവേഗ ട്രയിനുകൾ കൂട്ടിയിടിച്ച് 21 മരണം: നിരവധിപ്പേർക്ക് പരിക്ക്

മാഡ്രിഡ്: സ്പെയിനിലെ മാഡ്രിഡണിൽ അതിവേഗ ട്രയിനുകൾ കൂട്ടിയിടിച്ച് 21 മരണം: നിരവധിപ്പേർക്ക് പരിക്ക്ട ചെയ്തിട്ടുണ്ട്. സ്പെയിനിലെ കോർഡോബ പ്രവിശ്യയിൽ ഞായറാഴ്ച വൈകുന്നേ രമാണ് അതിവേഗ ട്രെയിൻ പാളം തെറ്റി മറ്റൊരു ട്രെയിനുമായി കൂട്ടിയി ടിച്ചത്. 

കോർഡോബയിലെ അഡാമുസിന് സമീപത്താണ് അപകടമുണ്ടായത്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് 300  യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഇറിയോ ട്രെയിൻ പാളം തെറ്റുകയും തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ് മാഡ്രിഡിൽ നിന്ന് ഹുൽവയിലേക്ക്  പോവുകയായിരുന്ന  ട്രെയിനുമായി കൂട്ടിയിടിക്കുകയുമായിരുന്നു.

 കൂട്ടിയിടിയെത്തുടർന്ന് തകർന്ന ബോഗികൾക്കുള്ളിൽ നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. അടിയന്തിര സഹായത്തിനായുള്ള നടപടികൾ വേഗത്തിലാക്കിയതായി  അൻഡലൂഷ്യ പ്രാദേശിക സർക്കാർ അധ്യക്ഷൻ ജുവാൻമ മോറേനോ   അറിയിച്ചു.

അപകടത്തെത്തുടർന്ന് മാഡ്രിഡിനും അൻഡലൂഷ്യയ്ക്കും ഇടയിലുള്ള  ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി സ്പാനിഷ് റെയിൽവേ ഇൻഫ്രാസ്ട്രക്ചർ മാനേജർ അസിഫ്  അറിയിച്ച. അപകടത്തിൻ്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു.

10 dead, many injured in high-speed train collision in Madrid, Spain

Share Email
LATEST
Top