ടെഹ്റാൻ: ആഭ്യന്തര കലാപം അതി രൂക്ഷമായി നിൽക്കുന്ന ഇറാനിലെ മെഡിക്കൽ കോളജുകളിൽ 12 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. ഇറാനിലെ കെർമാൻ മെഡിക്കൽ സർവകലാശാലയിലാണ് മലയാളികളായ 12 എംബിബിഎസ് വിദ്യാർഥികൾ ഹോസ്‌റ്റലിൽ കുടുങ്ങിക്കിടക്കുന്നത്.
ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതിനാൽ കേരളത്തിലുള്ള മാതാപിതാക്കൾക്ക് ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. മലപ്പുറം, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ്
കെർമാനിലെ ആസാദി സ്‌ക്വയറിനു സമീപമുള്ള ഡോർമിറ്ററിയിലാണ് ഇവർ കഴിയുന്നത്വി. വിദ്യാർഥികൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കഴിയുന്ന തെന്ന് മാതാപിതാക്കൾ വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു.ക്ലാസുകൾ നിർത്തി വയ്ക്കു കയും പരീക്ഷകൾ മാറ്റുകയും ചെയ്തിരി ക്കുകയാണ്. ഓൺലൈൻ ക്ലാസുകളും തടസ്സപ്പെട്ടു. വിദ്യാർഥികളെ നാട്ടിലെ ത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരിന്റെയും സഹായം തേടിയിട്ടുണ്ട്.
12 Malayali medical students stranded in Iran











