കീവ്: റഷ്യ – യുക്രയിൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു.യുക്രൈനിൽ ട്രെയിനിന് നേരെ റഷ്യ ഡ്രോൺ ആക്രമണം നടത്തി. വടക്കുകിഴക്കൻ യുക്രൈനിലെ ഖാർകീവ് മേഖലയിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അഞ്ചുപേർ കൊല്ലപ്പെ ട്ടതായി റിപ്പോർട്ട്.
റഷ്യ നടത്തിയത് ഭീകരവാദ പ്രവർത്തന മാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോ ഡിമിർ സെലൻസ്കി ആരോപി ച്ചു.ഖാർകീ വ് മേഖലയിലെ ഒരു ഗ്രാമത്തിനടുത്ത് ട്രെയിൻ ചൊവ്വാഴ്ചയാണ് ആക്രമി ക്കപ്പെ ട്ടത്. ചോപ് എന്ന സ്ഥലത്തുനിന്നു ബർവി ൻകോവ് പട്ടണത്തിലേക്കായിരുന്നു ട്രയിൻ യാത്ര. ഒരു ഡ്രോൺ നേരിട്ട് ട്രെയിനിന്റെ ഒരു ബോഗിയിൽ പതിച്ചു. മറ്റു രണ്ടു ഡ്രോണുകൾ ട്രെയിനിനടുത്ത് പൊട്ടി ത്തെറിച്ചു. ട്രെയിനിന്റെ രണ്ട് ബോഗികൾക്ക് തീപിടിച്ച ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
യാത്രാ ട്രെയിനിന് നേരെ ഡ്രോൺ ആക്രമണം നടത്തുന്നത് ഭീകരവാദമായി മാത്രമേ കണക്കാക്കൂ എന്ന് സെലൻസ്കി പ്രതികരിച്ചു. ആക്രമണം സമാധാന ചർച്ചകളെ തടസ്സപ്പെടുത്തും. ഇത്തരത്തി ലുള്ള ആക്രമണം നയതന്ത്ര ചർച്ചകളെ ദുർബലപ്പെടുത്തുമെന്നും സെലൻസി വ്യക്തമാക്കി.
ട്രെയിനിൽ 200ലധികം യാത്രക്കാർ ഉണ്ടായിരുന്നതായും ആക്രമിക്കപ്പെട്ട ബോഗിയിൽ 18 പേർ ഉണ്ടായിരുന്നതായും സെലൻസ്കി അറിയിച്ചു. ഉപപ്രധാനമന്ത്രി ഒലെക്സി കുലേബ ഈ ആക്രമണത്തെ റഷ്യൻ നേരിട്ടുള്ള ഭീകര നടപടി എന്ന് വിശേഷിപ്പിച്ചു.
5 killed in Russian drone attack on Ukrainian trains













