വെള്ളിയാഴ്ച രാത്രി മിസിസിപ്പിയിലെ ക്ലേ കൗണ്ടിയിൽ നടന്ന വെടിവെപ്പിൽ കുറഞ്ഞത് ആറുപേർ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി പ്രാദേശിക വാർത്താ ഏജൻസികളും നിയമപാലകരും അറിയിച്ചു. എന്നാൽ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് വെടിവെപ്പ് നടന്നത്.
പ്രതി നിലവിൽ കസ്റ്റഡിയിലാണെന്നും, “ഇനി ഇയാൾ നമ്മുടെ സമൂഹത്തിന് ഭീഷണിയല്ലെന്നും” ക്ലേ കൗണ്ടി ഷെരീഫ് എഡ്ഡി സ്കോട്ട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.












