പുതുവര്‍ഷപ്പുലരിയില്‍ ലഹരിവേട്ട: എംഡിഎംഎയുമായി ഡോക്ടറും ബിഡിഎസ് വിദ്യാര്‍ഥിനിയും ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍; പിടിയിലായത് പോലീസ് ജീപ്പില്‍ കാറിടിപ്പിച്ച ശേഷം രക്ഷപെട്ട സംഘം

പുതുവര്‍ഷപ്പുലരിയില്‍ ലഹരിവേട്ട: എംഡിഎംഎയുമായി ഡോക്ടറും ബിഡിഎസ് വിദ്യാര്‍ഥിനിയും ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍; പിടിയിലായത് പോലീസ് ജീപ്പില്‍ കാറിടിപ്പിച്ച ശേഷം രക്ഷപെട്ട സംഘം

തിരുവനന്തപുരം: പുതുവര്‍ഷ പുലരിയില്‍ തിരുവനന്തപുരത്ത് നടന്ന ലഹരിവേട്ടയില്‍ വന്‍ സംഘത്തെ പിടികൂടി. ഡോക്ടറും ബിഡിഎസ വിദ്യാര്‍ഥിനിയും ഉള്‍പ്പെടെ ഏഴുപേരടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ വിഘ്നേഷ്, ബിഡിഎസ് വിദ്യാര്‍ഥിനി ഹലീന, അസീം, അവിനാശ്, അജിത്, അന്‍സിയ, ഹരീഷ് എന്നിവരെയാണ് ആറ്റിങ്ങല്‍, നെടുമങ്ങാട് റൂറല്‍ ഡാന്‍സാഫ് സംഘം സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടിയത്.

പോലീസ് ജീപ്പില്‍ കാറിടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വീട് വളഞ്ഞാണ് പിടികൂടിയത്. തിരുവനന്തപുരം കണിയാപുരത്തുവെച്ചായിരുന്നു സംഭവം.
ഇവര്‍ കാറില്‍പോകുമ്പോള്‍ പൊലീസ് കൈ കാണിച്ചിരുന്നു. എന്നാല്‍ വാഹനം നിര്‍ത്താതിരുന്ന സംഘം, പൊലീസ് ജീപ്പില്‍ കാറിടിപ്പിച്ച് ആണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഡാന്‍സാഫ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

അന്വേഷണത്തില്‍ ഇവര്‍ കണിയാപുരത്തെ വാടകവീട്ടില്‍ ഉണ്ടെന്ന് ഡാന്‍സാഫ് സംഘം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വീട് വളഞ്ഞാണ് ഇവരെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ ലഹരി എത്തിച്ചിരുന്നത്. ഇവരില്‍ നിന്ന് കഞ്ചാവും ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു.

A group including a doctor and a BDS student were arrested with MDMA in a drug bust on New Year’s Eve; the group escaped after crashing their car into a police jeep to avoid capture

Share Email
Top