ജീവന്‍ രക്ഷാ ദൗത്യവുമായി ബഹിരാകാശത്തു നിന്നും പേടകം ഭൂമിയിലേക്ക് കുതിപ്പ് തുടങ്ങി

ജീവന്‍ രക്ഷാ ദൗത്യവുമായി ബഹിരാകാശത്തു നിന്നും പേടകം ഭൂമിയിലേക്ക് കുതിപ്പ് തുടങ്ങി

വാഷിംഗ്ടണ്‍: ബഹിരാകാശ ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് ജീവന്‍ രക്ഷാ ദൗത്യവുമായി പേടകം ഭൂമിയിലേക്ക് കുതിപ്പു തുടങ്ങി.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. സംഘാംഗങ്ങളില്‍ ഒരാള്‍ക്കുണ്ടായ കടുത്ത ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് ബഹിരാകാശ ദൗത്യം പാതി വഴയില്‍ നിര്‍ത്തി സംഘടത്തിന് മടങ്ങേണ്ടി വരുന്നത്.

പേടകത്തിന്റെ അണ്‍ഡോക്കിംഗ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു. ഓസ്ട്രേലിയയ്ക്ക് മുകളില്‍ വെച്ചായിരുന്നു അണ്‍ഡോക്കിങ്. പേടകത്തിന് സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ലെന്നു സ്പേസ് എക്സും നാസയും വ്യക്തമാക്കി.പത്തര മണിക്കൂര്‍ നീണ്ട യാത്രയാണ് ഭൂമിയിലേക്കുള്ളത്.

അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 2.11 ഓടെ കാലിഫോര്‍ണിയയില്‍ പസഫിക് തീരത്ത് ഇറങ്ങും.നാസയുടെ ബഹിരാകാശ യാത്രികരായ സെന കാര്‍ഡ്മാന്‍, മൈക്ക് ഫിന്‍കെ, ജപ്പാന്റെ കിമിയ യുയി, റഷ്യയുടെ ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് സംഘത്തിലുള്ളത്. അടുത്തമാസമായിരുന്നു നേരത്തെ മടക്കയാത്ര തീരുമാനിച്ചിരുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 165 ദിവസം ചെലവഴിച്ചശേഷമാണ് നാലംഗ സംഘം ഭൂമിയിലേക്ക് തിരിച്ചത്. ഓഗസ്റ്റ് രണ്ടിനാണ് നാസയുടെ നാലംഗ സംഘം അന്താരാഷ്ട്ര നിലയത്തിലെത്തിയത്. 15 മിനിറ്റ് വൈകി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.50 ഓടെയായിരുന്നു അണ്‍ഡോക്കിംഗ്

A rocket from space has begun its descent to Earth on a life-saving mission.

Share Email
LATEST
More Articles
Top