ആശാവര്‍ക്കര്‍മാര്‍ക്ക് ആയിരം രൂപ കൂട്ടി : രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് പ്രസംഗം ആരംഭിച്ചു

ആശാവര്‍ക്കര്‍മാര്‍ക്ക് ആയിരം രൂപ കൂട്ടി : രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് പ്രസംഗം ആരംഭിച്ചു

തിരുവനന്തപരും: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന വര്‍ഷ ബജറ്റ് അവതരണം ആരംഭിച്ചു. രാവിലെ ഒന്‍പതിന് ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം തുടങ്ങി. ആശാ വര്‍ക്കര്‍മാര്‍ക്ക് 1000 രൂപ വര്‍ധിപ്പിച്ചു. ആംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് ആയിരം രൂപയും ഹെല്‍പര്‍മാര്‍ക്ക് 500 രൂപയും വര്‍ധിപ്പിച്ചു. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെനനും എല്ലാവരും ചേര്‍ന്നതാണ് ഇടതുപക്ഷമെന്നു ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. 10 വര്‍ഷം മുമ്പ് ഉളള കേരളമല്ല ഇപ്പോഴുളളതെന്നു മന്ത്രി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. സര്‍ക്കാരിന്റെ അവസാന ബജറ്റ് എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള ബജറ്റാകുമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കിയാണ് പ്രസംഗം തുടങ്ങിയത്.

സാമൂഹ്യ നീതിയും പ്രായോഗിക സാമ്പത്തിക നയങ്ങളും സമന്വയിപ്പിച്ച് വോട്ടര്‍മാരുടെ വിശ്വാസം നേടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന സൂചനയാണ് പ്രസംഗത്തിന്റെ തുടക്കത്തില്‍ നല്കുന്ന സൂചന. 14500 കോടി രൂപ ക്ഷേമ പെന്‍ഷനായി നല്കും
നിലവില്‍ 62 ലക്ഷം പേര്‍ക്ക് ലഭിക്കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 2025 ഒക്ടോബറില്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി ഉയര്‍ത്തിയിരുന്നു.

A thousand rupees added to Asha workers: The second Pinarayi government's last budget speech has begun
Share Email
LATEST
Top