മിയാമി  അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്: യാത്രക്കാരെ പൂർണമായി ഒഴിപ്പിച്ചു 

മിയാമി  അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്: യാത്രക്കാരെ പൂർണമായി ഒഴിപ്പിച്ചു 

മിയാമി: മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് ഭീതി പരത്തി.  ഇതോടെ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.

 സൗത്ത് ടെർമിനലിൽ സംശയാസ്പദമായി ബാഗ് കണ്ടെത്തിയതോടെ ഞായറാഴ്ച വൈകുന്നേരത്തോടെ ആയിരക്കണക്കിന് യാത്രക്കാരെ  ഒഴിപ്പിച്ചത്. തുടർന്ന് ബാഗിൽ അപകടകരമായ ഒന്നുമില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക ഒഴിയുകയും പ്രവർത്തനം സാധാരണ നിലയിലാവുകയും ചെയ്തത്.

ഡോർ 21 ന് സമീപമുള്ള ഡിപ്പാർച്ചർ ഏരിയയിലാണ് ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നതായി കണ്ടെത്തുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി അധികൃതർ ഉടൻ തന്നെ യാത്രക്കാരോടും ജീവനക്കാരോടും ഒഴിഞ്ഞുപോകാൻ നിർദ്ദേശിക്കു കയായിരുന്നു. തിരക്കേറിയ സമയത്തുണ്ടായ ഈ സംഭവം വിമാനത്താവളത്തിൻറെ പ്രവർത്തനത്തെ  ബാധിച്ചു.

മിയാമി-ഡേഡ് ഷെരീഫ് ഓഫീസ് നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷം ബാഗിൽ അപകടകരമായ ഒന്നുമില്ലെന്ന് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് അടച്ചിട്ട ചെക്പോസ്റ്റുകൾ തുറക്കുകയും വിമാനത്താവളത്തിൻറെ പ്രവർത്തനം സാധാരണ നിലയിലാവുകയും ചെയ്തു. ഇതോടെ ഏതാനും സമയം നീണ്ടുനിന്ന വലിയ ആശങ്കകൾക്കാണ് വിരാമമായത്.

Abandoned at Miami International Airport: Passengers fully evacuated

Share Email
LATEST
More Articles
Top