വാഷിംഗ്ടണ്‍: ഫര്‍ണിച്ചര്‍, കിച്ചണ്‍ കാബിനറ്റുകള്‍, വാനിറ്റികള്‍ എന്നിവയ്ക്ക് വന്‍ ഇറക്കുമതി തീരവു ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്നും ട്രംപ് ഭരണകൂടം പിന്‍മാറി. ഒരുവര്‍ഷത്തേയ്ക്ക് ഇറക്കുമതി തീരുവ വര്‍ധന ഉണ്ടാവില്ലെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. നേരത്തെ പുറപ്പെടുവിച്ച് ഉത്തരവ് പ്രകാരം ജനുവരി ഒന്നു മുതല്‍ ഇവയ്ക്ക് 50 ശതമാനം വരെ താരിഫ് വര്‍ധന പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബറില്‍ വൈറ്റ് ഹൗസ് അപ്‌ഹോള്‍സ്റ്റേര്‍ഡ് ഫര്‍ണിച്ചറുകള്‍, കിച്ചണ്‍ കാബിനറ്റുകള്‍, വാനിറ്റികള്‍ എന്നിവയ്ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തി. 2026 ല്‍ കാബിനറ്റുകളുടെയും വാനിറ്റികളുടെയും നിരക്കുകള്‍ 50 ആയി ഉയരുമെന്ന് ആക്കുമെന്നും സോഫകള്‍ അല്ലെങ്കില്‍ കസേരകള്‍ പോലുള്ള അപ്‌ഹോള്‍സ്റ്റേര്‍ഡ് തടി ഫര്‍ണിച്ചറുകള്‍ 30 ശതമാനം ആയി വര്‍ദ്ധിപ്പിക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. ഈ നീക്കത്തില്‍ നിന്നാണ് സര്‍ക്കാര്‍ പിന്‍വാങ്ങിയത്.
ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം താരിഫ് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎസില്‍ ഫര്‍ണിച്ചര്‍ വിലകള്‍ ഇതിനകം തന്നെ വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഉ്ള്ളതിനേക്കാള്‍ 4.6 ശതമാനം വിലവര്‍ധനയാണഅ ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. ഇത്തരമൊരു സാഹചര്‌യത്തില്‍ താരിഫ് വര്‍ധന കൂടി വന്നാല്‍ അതിരൂക്ഷമായ വിലക്കയറ്റത്തിനുള്ള സാധ്യത കണക്കിലെടുത്താണ് താരിഫ് വര്‍ധനയില്‍ നിന്നും തത്കാലത്തേയ്ക്ക് പിന്‍വലിഞ്ഞതെന്നാണ് സൂചന.
Additional import duty hike on furniture, kitchen cabinets, and vanities to the US frozen













