പ്രമുഖ സാംസ്കാരിക പ്രവർത്തകയും നഴ്സസ് അസോസിയേഷൻ സ്‌ഥാപക നേതാവുമായ ഏലിക്കുട്ടി ഫ്രാൻസിസ് നിര്യാതയായി, സംസ്കാരം ശനിയാഴ്ച

പ്രമുഖ സാംസ്കാരിക പ്രവർത്തകയും  നഴ്സസ് അസോസിയേഷൻ സ്‌ഥാപക നേതാവുമായ ഏലിക്കുട്ടി ഫ്രാൻസിസ് നിര്യാതയായി, സംസ്കാരം  ശനിയാഴ്ച

ഡാലസിൽ ഏലിക്കുട്ടി ഫ്രാൻസീസ് അന്തരിച്ചു. ടെക്‌സസിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകയും നോർത്ത് ടെക്സസ് ഇന്ത്യ അമേരിക്കൻ നഴ്സസ് അസോസിയേഷൻ സ്‌ഥാപക നേതാവും ജീവകാരുണ്യ പ്രവർത്തകയുമായിരുന്നു ഏലിക്കുട്ടി ഫ്രാൻസിസ്. നാലു ദശകത്തിലേറെ ഡാലസ് കൗണ്ടി പാർക്ക്ലാൻഡ് ഹോസ്‌പിറ്റലിൽ നഴ്സിങ് സൂപ്പർവൈസറായി പ്രവർത്തിച്ച ഏലിക്കുട്ടി ഫ്രാൻസീസ് ഡാലസിലെ മലയാളികളുടെ സാംസ്‌കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ നേതൃത്വം നൽകി.

അന്തരിച്ച സിനിമാ പ്രവർത്തകനും എഴുത്തുകാരനും സിനിമാ നിർമാതാവുമായ സി.എൽ ഫ്രാൻസീസാണ് ഭർത്താവ്. അന്തരിച്ച പ്രശസ്‌ത നടൻ ജയൻ ആദ്യമായി അഭിനയിച്ച ശാപമോക്ഷം എന്ന മലയാള സിനിമ നിർമിച്ചത് സി. എൽ. ഫ്രാൻസീസാണ്. ഡാലസ് മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ഏലിക്കുട്ടി ഫ്രാൻസീസ് ഡാലസ് സെന്റ് തോമസ് അപ്പോസ്തോലിക് കത്തോലിക്കാ ദേവാലയ സ്‌ഥാപകാംഗമാണ്.

കൊപ്പേൽ സെന്റ്റ് അൽഫോൺസാ കത്തോലിക്കാ ദേവാലയത്തിൽ വെള്ളിയാഴ്ച (ഈ മാസം ഒൻപതിന്) വൈകിട്ട് അഞ്ചു മണി മുതൽ വേക്ക് സർവീസും ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ഗാർലാൻഡ് സെന്റ് തോമസ് അപ്പോസ്തോലിക് ചർച്ചിൽ അന്ത്യകർമ്മങ്ങളും നടക്കും. തുടർന്ന് ഗാർലാൻഡ് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാകും.

കൂടുതൽ വിവരങ്ങൾക്ക്:

റോമിയോ ഫ്രാൻസീസ് 972 897 8063

ബോബി ഫ്രാൻസീസ് 214 535 4746

Aleykutty Francis passes away in dallas

Share Email
LATEST
More Articles
Top