ഏലിക്കുട്ടി ഫ്രാന്‍സിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചിച്ചു

ഏലിക്കുട്ടി ഫ്രാന്‍സിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചിച്ചു

ഡാളസ്: ഡാളസിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയും നോര്‍ത്ത് ടെക്‌സാസ് ഇന്‍ഡോ അമേരിക്കന്‍ നേഴ്‌സ് അസോസിയേന്‍ സ്ഥാപക നേതാവും, ജീവ കാരുണ്യ സജീവ പ്രവര്‍ത്തകയുമായിരുന്ന ഏലിക്കുട്ടി ഫ്രാന്‍സിന്റെ നിര്യാണത്തില്‍ അമേരിക്കാന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചിച്ചു.

നാലു ദശകത്തിലേറെ പാര്‍ക്കലാണ്ട് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് സൂപ്പര്‍വൈസറായി ജോലി ചെയ്തു വിരമിച്ച ഏലിക്കുട്ടി അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ഉറ്റു ചങ്ങാതിയും, ഡാളസിലെ പ്രവാസി മലയാളി സംഘടനകള്‍ക്ക് സാമ്പത്തീക സഹായവും അതിലുപരി സാംസ്‌കാരിക നേതൃത്വവും നല്‍കി സ്‌നേഹിച്ച ഒരു വിശിഷ്ഠ വനിത ആയിരുന്നു.

പരേതയുടെ വേര്‍പാടില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ അനുശോചനം അറിയിക്കുന്നതോടൊപ്പം ദുഃഖിതയിരിക്കുന്ന കുടുംബാംഗങ്ങള്‍ ബന്ധു മിത്രാദികള്‍ എന്നിവരോടൊപ്പം ദുഃഖത്തില്‍ പങ്കു ചേരുന്നതായി പ്രസിഡണ്ട് എബി മക്കപ്പുഴ അറിയിച്ചു.

American Malayali Welfare Association mourns the passing of Elikutty France

വാര്‍ത്ത: ജോ ചെറുകര, ന്യൂ യോര്‍ക്ക്

Share Email
LATEST
More Articles
Top