കാഷ്മീരിലെ ഭീകരതാവളം സേന തകര്‍ത്തു; ഒളികേന്ദ്രത്തില്‍ നിന്നും നിരവധി സാധനങ്ങള്‍ കണ്ടെടുത്തു

കാഷ്മീരിലെ ഭീകരതാവളം സേന തകര്‍ത്തു; ഒളികേന്ദ്രത്തില്‍ നിന്നും നിരവധി സാധനങ്ങള്‍ കണ്ടെടുത്തു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഭീകരതാവളം ഇന്ത്യന്‍ സേന തകര്‍ത്തു.കിഷ്ത്വാര്‍ ജില്ലയിലെ വനത്തിനുള്ളിലെ അത്യാധുനിക സജ്ജീകരണങ്ങളോടുള്ള ഒളികേന്ദ്രം ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ഓപ്പറേഷന്‍ ട്രാഷി-ഒന്ന് എന്ന സംയുക്ത ഭീകരവിരുദ്ധ ഓപ്പറേഷനിലൂടെയാണ് ഭീകരതാവളം തകര്‍ത്തത്.

ഒളികേന്ദ്രത്തില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍, അടുപ്പ്, ഉണക്കമുന്തിരി ഉള്‍പ്പെടെയുള്ള ഡ്രൈ ഫ്രൂട്ട്സുകള്‍, പച്ചക്കറികള്‍, അരി, മാഗി തുടങ്ങിയ വന്‍തോതിലുളള ഭക്ഷണശേഖരം കണ്ടെടുത്തു. ഭീകരര്‍ വനത്തിനുള്ളില്‍ ദീര്‍ഘകാലം തങ്ങാന്‍ പദ്ധതിയൊരുക്കിയിരുന്നതായാണ് ഈ കണ്ടെത്തലുകള്‍ വ്യ്ക്തമാക്കുന്നത്. 12,000 അടി ഉയരത്തിലുള്ള മലനിരകളില്‍ കല്ലുകള്‍ കൊണ്ട് ഭിത്തി കെട്ടി നിര്‍മ്മിച്ചതായിരുന്നു ഭീകരരുടെ ഒളിത്താവളം.്. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് ഭീകരരായ സെയ്ഫുള്ള, ആദില്‍ എന്നിവരാണ് ഈ കേന്ദ്രം ഉപയോഗിച്ചിരുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

മാസങ്ങളോളം വനത്തിനുള്ളില്‍ കഴിയാന്‍ സഹായിക്കുന്ന ‘വിന്റര്‍ സ്റ്റോക്ക്’ ആണ് സൈന്യം പിടിച്ചെടുത്തത്.്. ഭീകരര്‍ക്ക് ഭക്ഷണവും മറ്റ് സാധനങ്ങളും എത്തിച്ചുനല്‍കുന്ന പ്രാദേശിക സഹായികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.ഡ്രോണുകളുടെയും സ്‌നിഫര്‍ ഡോഗുകളുടെയും സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ജമ്മു കശ്മീരില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Army destroys terror camp in Kashmir; many items recovered from hideout

Share Email
LATEST
More Articles
Top