ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നിരീക്ഷകനായി എഐസിജി ജനറല്‍ സെക്രട്ടറിയും മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിനെ നിയമിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പുറപ്പെടുവിച്ചു.
പൈലറ്റിനൊപ്പം നിരീക്ഷകരായി കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ്, രാജ്യസഭാ എംപി ഇമ്രാന്‍ പ്രതാപ്ഗര്‍ഹി, യുനേതാവ് കനയ്യ കുമാര്‍ എന്നിവരെയും നിയമിച്ചു. അസാമില്‍ നിരീക്ഷകരായി മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും നിയമിച്ചിട്ടുണ്ട്.
തമിഴ്നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക്, ഖാസി മുഹമ്മദ് നിസാമുദ്ദീനോടൊപ്പം മുതിര്‍ന്ന പാര്‍ട്ടി നേതാവ് മുകുള്‍ വാസ്‌നിക്, തെലങ്കാന മന്ത്രി ഉത്തം കുമാര്‍ റെഡ്ഡി എന്നിവരെയും നിരീക്ഷകരാക്കി. പശ്ചിമ ബംഗാളില്‍ നിരീക്ഷകരായി സുദീപ് റോയ് ബര്‍മന്‍, ഷക്കീല്‍ അഹമ്മദ് ഖാന്‍, പ്രകാശ് ജോഷി എന്നിവരെ കോണ്‍ഗ്രസ് നിയമിച്ചു.
Assembly elections: Congress appoints Sachin Pilot as chief observer in Kerala












