മോസ്കോ: രൂക്ഷമായ പ്രതിസന്ധി തുടരുന്ന ഇറാനിലെയും മറ്റ് പശ്ചിമേഷൻ രാജ്യങ്ങളിലെയും സംഭവവികാസങ്ങൾ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച ചെയ്തു.
വെള്ളിയാഴ്ച്ച ഫോണിലായിരുന്നു ചർച്ച.ഇറാൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ നെതന്യാഹുവിന് റഷ്യയുടെ സഹായമുണ്ടാകുമെന്ന് പുടിൻ വാഗ്ദാനം നൽകിയതായി വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്തു.
പ്രതിസന്ധിക്ക് വിരാമമിടാൻ നയതന്ത്ര ഇടപെടലുകൾക്ക് തയ്യാറാണെന്നും പുടിൻ അറിയിച്ചു. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനുമായും വെള്ളിയാഴ്ച്ച പുടിൻ ഫോണിൽ സംസാരിച്ചതായി റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ സംഘർഷാവസ്ഥ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് റഷ്യൻ അധികൃതർ കൂട്ടിച്ചേർത്തു.
ഇറാനിൽ പരമോന്നത നേതാവ് ആയത്തുള്ള ഖമാനിയുടെ നേതൃത്വ ത്തിലുള്ള സർക്കാരിനെതിരെ വൻ പ്രതിഷേ ധങ്ങൾ ആരംഭിച്ച സാഹ ചര്യത്തിലാണ് പുടിന്റെ ഫോൺ സംഭാ ഷണം.
ഇറാനിൽ ഇതിനോടകം 3400ലധികം പേർ കൊല്ലപ്പെട്ടതായി യു.എസ് ആസ്ഥാന മായുള്ള ഹ്യൂമൺ റൈറ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചു.
Benjamin Netanyahu phone call to Vladimir Puti I













