മഹാരാഷ്ട്ര മുനിസിപ്പൽ  കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി ജെ പി തേരോട്ടം

മഹാരാഷ്ട്ര മുനിസിപ്പൽ  കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി ജെ പി തേരോട്ടം

മുംബൈ: മഹാരാഷ്ട്ര മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി ജെ പി തേരോട്ടംമഹാരാഷ്ട്രയില്‍ 29 മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതോടെ ബിജെപി സഖ്യം വന്‍ വിജയത്തിലേക്ക്.

മുംബൈയില്‍ താക്കറെ കുടുംബത്തിനുള്ള സ്വാധീനത്തിൽ വൻ ഇടിവ് ഉണ്ടായി . 2869 വാര്‍ഡുകളിലേക്ക് നടന്ന മത്സരത്തില്‍ 1161 ഇടത്ത് ബിജെപി മുന്നിട്ട് നില്‍ക്കുന്നു. 293 ഇടത്ത് ശിവസേന ഷിന്ദെ വിഭാഗവും 218 ഇടത്ത് കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്. എന്‍സിപി എപി 130 ഇടങ്ങളിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 136 ഇടങ്ങളിലും എഐഎം ഐഎം 75 ഇടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്

ഒൻപത് വര്‍ഷത്തിന് ശേഷമാണ് മുംബൈ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 74400 കോടി രൂപയിലധി കമാണ് മുംബൈ കോര്‍പറേഷനിലെ വാര്‍ഷിക ബജറ്റ്. 227 സീറ്റുകളിലേക്കായി 1700 സ്ഥാനാര്‍ഥികളാണ് മത്സരരംഗ ത്തുള്ളത്. താണെ കോര്‍പറേഷനില്‍ ശിവസേന ഷിന്ദെ വിഭാഗമാണ് മുന്നിട്ട് നില്‍ക്കുന്നത്. ഷിന്ദെ വിഭാഗം 24 ഇടങ്ങളിലും ബിജെപി 5 ഇടങ്ങളിലും മുന്നേറുന്നുണ്ട്.

BJP’s victory in Maharashtra Municipal Corporation elections

Share Email
LATEST
More Articles
Top