അഫ്ഗാനിസ്ഥാനിൽ വൻ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു: സ്ഫോടനം ഉണ്ടായത് കാബൂളിൽ 

അഫ്ഗാനിസ്ഥാനിൽ വൻ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു: സ്ഫോടനം ഉണ്ടായത് കാബൂളിൽ 

കാബൂൾ : അഫ്ഗാനിസ്ഥാനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. രാജ്യ തലസ്ഥാനമായ കാബൂളിൽ നടന്ന സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. രാജ്യ തലസ്ഥാനത്ത് ഉണ്ടായ സ്ഫോടനം ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മരണപ്പെട്ടവർ ആരാണെന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല

 സ്ഫോടനത്തിൽ പരിക്കേറ്റ നാലു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 20 പേർ ചികിത്സയിലുണ്ടെന്ന്  മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഖൊറസാനാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. അഫ്ഗാനിസ്ഥാനിലുള്ള ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട് ആസൂത്രിതമായി നടത്തിയ സ്ഫോടനമായിരുന്നുവെന്ന് താലിബാൻ അധികൃതർ പറഞ്ഞു. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

 ഗൾഫറോഷി തെരുവിൽ ചൈനീസ് റസ്റ്റോറന്റിനു സമീപമുള്ള ഹോട്ടലിലാണ് സ്ഫോടനമുണ്ടായത്.  വിദേശ രാജ്യ ങ്ങളിൽ നിന്നുള്ള ആളുകൾ  താമസിക്കുന്ന സ്ഥലമാണ് ഇവിടം .

Blast in theKabul Seven people have been killed and several others injured 

Share Email
LATEST
Top