കാനഡയില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘം ഇന്ത്യയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കാനഡ: ആരോപണം റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിന്റെ റിപ്പോര്‍ട്ടില്‍

കാനഡയില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘം ഇന്ത്യയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കാനഡ: ആരോപണം റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിന്റെ റിപ്പോര്‍ട്ടില്‍

ഒട്ടവാ: കാനഡ തീവ്രവാദ സംഘമായി പ്രഖ്യാപിച്ച ഇന്ത്യന്‍ വംശജനായ ലോറന്‍സ് ബിഷ്‌ണോയിയും സംഘവും കാനഡയില്‍ ഇന്ത്യന്‍ സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കാനഡ. കാനഡയുടെ ദേശീയ പോലീസായ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിന്റെ റിപ്പോര്‍ട്ടിലാണ് ഇത്തരത്തിലൊരു പരാമര്‍ശം വന്നിട്ടുള്ളത്. തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടും, സംഘം കാനഡയില്‍ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നത് ഇപ്പോഴും തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

വാന്‍കൂവര്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ന്യൂസ് പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് ബിഷ്ണോയി സംഘത്തിന് ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിന്റെ തീയതി രേഖപ്പെടുത്താത്ത മൂന്ന് പേജുള്ള റിപ്പോര്‍ട്ടില്‍ ബിഷ്ണോയി സംഘത്തിന് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് ആറ് തവണ പരാമര്‍ശിക്കുന്നുണ്ടെന്ന് ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇടവേളയ്ക്ക് ശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുവരുന്ന സമയത്താണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ബിഷ്ണോയി സംഘം കാനഡ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സജീവമാണെന്നും ഇവരുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കുന്നു. ബിഷ്ണോയി ഗ്രൂപ്പ് ഇന്ത്യന്‍ സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്നതായ ഗുരുതര ആരോപണവും മുന്നോട്ടുവെയ്ക്കുന്നു. ആര്‍സിഎംപിയുടെ റിപ്പോര്‍ട്ട് പ്രകാരം കൊള്ളയടിക്കല്‍, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ കൊലപാതകങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ബിഷ്ണോയി സംഘം ഉള്‍പ്പെട്ടിട്ടുണ്ട്.

കാനഡയില്‍ ബിഷ്ണോയി സംഘത്തിന്റെ വ്യാപനത്തിന് ഇന്ത്യന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കനേഡിയന്‍ പോലീസ് ശ്രമിച്ചേക്കാമെന്നും എന്നാല്‍ ചോദ്യം ചെയ്യപ്പെടേണ്ടത് ഈ സംഘങ്ങള്‍ എങ്ങനെയാണ് രാജ്യത്തേക്ക് കടന്നുകയറിയതെന്നുമാണെന്നു കാനഡയിലെ ഇന്ത്യന്‍ അംബാസഡര്‍ ദിനേശ് പട്നായികിന്റെ ചോദ്യം. കാനഡ ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് ആദ്യം തടഞ്ഞത് എന്തിനാണെന്നു വ്യക്തമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

Canadian police link Bishnoi gang’s activities in Canada to Indian govt

Share Email
LATEST
More Articles
Top