ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം: ഇസ്രയേലിലേക്കുളള യാത്ര ഒഴിവാക്കണം

ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം: ഇസ്രയേലിലേക്കുളള യാത്ര ഒഴിവാക്കണം

ന്യൂഡല്‍ഹി: ഇറാനിലെ സംഘര്‍ഷത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് മേഖലയില്‍ സംഘര്‍ഷം രൂപപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ ഉള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന ഇസ്രയേലിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്കി. ഇസ്രായേല്‍ അധികൃതരും ഹോം ഫ്രണ്ട് കമാന്‍ഡും പുറപ്പെടുവിച്ച സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രോട്ടോക്കോളുകളും കര്‍ശനമായി പാലിക്കണമെന്ന് എംബസി ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇസ്രായേലിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കാനും ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ചു.ഇസ്രായേലിലെ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴിയാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് +972-54-7520711 അല്ലെങ്കില്‍ +972-54-3278392 എന്ന നമ്പറില്‍ 24ഃ7 ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാം, അല്ലെങ്കില്‍ cons1.telaviv@mea.gov.in എന്ന വിലാസത്തില്‍ മെയില്‍ ചെയ്യാമെന്നും എംബസി അറിയിച്ചു.

ഇറാനില്‍ തുടരുന്ന അശാന്തി കാരണം സുരക്ഷാ ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള അടിയന്തര പദ്ധതികള്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറാക്കിയിട്ടുണ്ട് .
ടെഹ്റാനിലെ ഇന്ത്യന്‍ എംബസി വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ വാണിജ്യ വിമാനങ്ങളോ ലഭ്യമായ മറ്റ് ഗതാഗത മാര്‍ഗങ്ങളോ ഉപയോഗിച്ച് ഇറാനില്‍ നിന്ന് പുറത്തുപോകണമെന്ന് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.

Cautionary advice to Indian citizens in Israel: Avoid travel to Israel

Share Email
LATEST
More Articles
Top