കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്നത് പകപോക്കല്‍ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്നത് പകപോക്കല്‍ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്നത് പകപോക്കല്‍ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രക്തസാ ക്ഷി മണ്ഡപത്തില്‍  കേന്ദ്ര സര്‍ക്കാര്‍ സം സ്ഥാനത്തോട് സ്വീകരിക്കുന്ന നിഷേധാ ത്മക നിലപാടിനെതിനേ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രസര്‍ക്കാര്‍ പക്ഷപാതപരമായ സമീപനം സ്വീകരിക്കുമ്പോഴും സംസ്ഥാന ത്തെ ബിജെപി നേതൃത്വവും അതിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കു ന്നത്. കേരളത്തിന്റെ താല്‍പര്യം ഒരുതര ത്തിലും ഉയര്‍ത്താന്‍ കേന്ദ്ര ഭരണകക്ഷി എന്ന നിലക്ക് ബിജെപി തയാറാവുന്നില്ല. 2016 വരെ മാറിമാറി സംസ്ഥാന ഭരണത്തി ന് നേതൃത്വം കൊടുത്ത യുഡിഎഫിം നിര്‍ഭാ ഗ്യവശാല്‍ ഈ കാര്യത്തില്‍ കേന്ദ്രത്തിനെതിരേ നിലപാട് സ്വീകരിക്കാന്‍ തയാറാവുന്നില്ല, എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ ഇരിക്കുന്ന കാലം ഇവിടെ നാട് മുന്നോട്ട് പോകാന്‍ പാടില്ല എന്ന് ഹീന ബുദ്ധി മനസ്സില്‍ വച്ചുകൊണ്ടുള്ള സമീപനമാണ് അവര്‍ തുടരുന്നത്.

നമ്മുടെ നാടിന്റെയും ജനതയുടെയും അതിജീവനത്തിന്റെ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. നമുക്ക് അ ര്‍ഹതപ്പെട്ട പലതും തട്ടിപ്പറിച്ചെടുക്കുകയാണ്. ഇത് ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ നടക്കേണ്ടതല്ല.  സ്വന്തം കയ്യില്‍ ഉള്ള അധികാരം അത് അമിതാധികാരം ആണ് എന്ന് ധരിക്കുന്ന കേന്ദ്ര ഭരണാധികാരികള്‍ തീര്‍ത്തും വിവേചനപരമായ നമ്മുടെ അവകാശങ്ങള്‍ കവരുന്നത്. അത്തരമൊരു ഘട്ടത്തിലാണ് ആ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഈ രീതിയില്‍ ഇറങ്ങാന്‍ നിര്‍ബന്ധിതമായത്.  ഇത്തരമൊരു അസാധാരണ സാഹചര്യം നമ്മുടെ കേരളത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് നാം കാണേണ്ടത്  

ഈ മാസം മുതല്‍ ുതല്‍ മാര്‍ച്ച് വരെ മൂന്നുമാസകാലയളവില്‍  സംസ്ഥാനത്തിന് വിനിയോഗിക്കാന്‍ ലഭിക്കേണ്ട തുകയുടെ പകുതിയില്‍ അധികമാണ് ഏറ്റവും ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത് ഈ അവസാനത്തെ മൂന്നുമാസം നമുക്ക് 12000 കോടി രൂപയാണ് ലഭിക്കേണ്ടി യിരുന്നത് നമ്മുടെ വരുമാനം കൊണ്ട് വരുമാനം കൊണ്ട് മാത്രം കാര്യങ്ങളെല്ലാം നിര്‍വഹിച്ചു പോകാന്‍ നമുക്ക് കഴിയില്ല

നമ്മുടെ നാടിനെ ഏതെല്ലാം വഴിയിലൂടെ തകര്‍ക്കാമെന്നാണ് ഒരുഭാഗത്ത് ആസൂത്രണം ചെയ്തു കൊണ്ടിരി ക്കുന്നത്. രാജ്യത്തിനുതന്നെ അഭിമാനി.ക്കാവുന്ന നേട്ടങ്ങളും നിരവധി സംഭാവനകളും നല്കയി നാടാണ് കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

Chief Minister Pinarayi Vijayan said that the central government is adopting a vindictive stance towards Kerala.
Share Email
Top