ന്യൂഡല്‍ഹി: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബിജെപി ആസ്ഥാനത്തെത്തി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ഗാല്‍വാന്‍ സംഘര്‍ഷത്തിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. 2020 ലെ ഗാല്‍വാന്‍ വാലി സംഘര്‍ഷത്തിനുശേഷം ഇരു രാജ്യങ്ങളിലേയും പ്രധാന രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ചയാണിത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനം സന്ദര്‍ശിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന (സിപിസി)യുടെ അന്താരാഷ്ട്ര വകുപ്പ് സഹമന്ത്രി സണ്‍ ഹയാന്റെ നേതൃത്വത്തിലുള്ള സിപിസി പ്രതിനിധി സംഘം ബിജെപി ആസ്ഥാനം സന്ദര്‍ശിച്ചതായി ബിജെപി വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള വിജയ് ചൗതൈവാലെ എക്സ് പോസ്റ്റില്‍ പറഞ്ഞു.
ബിജെപിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയും (സിപിസി) തമ്മിലുള്ള അന്തര്‍-പാര്‍ട്ടി ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും സംഭാഷണവും ഇടപെടലും വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്തതായി ചൗതൈവാലെ പറഞ്ഞു
ബിജെപി പ്രതിനിധി സംഘത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് നയിച്ചു. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സു ഫെയ്ഹോങ്ങും യോഗത്തില്‍ സിപിസി പ്രതിനിധി സംഘത്തോടൊപ്പം ചേര്‍ന്നു.
ടകമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (ഐഡിസിപിസി) അന്താരാഷ്ട്ര വകുപ്പ് വൈസ് മന്ത്രി സണ്‍ ഹയാന്‍ ബിജെപി ആസ്ഥാനം സന്ദര്‍ശിച്ചു. ബിജെപിയും സിപിസിയും തമ്മിലുള്ള ആശയവിനിമയവും ഇടപെടലും എങ്ങനെ മെച്ചപ്പെടുത്താമെന്ന് യോഗത്തില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു,’ സിംഗ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.
2024 ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും നടത്തിയ ഉഭയകക്ഷി കൂടിക്കാഴച്ചയെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായിരുന്നു. കിഴക്കന്‍ ലഡാക്ക് സെക്ടറിലെ ബന്ധം വേര്‍പെടുത്തല്‍ ചര്‍ച്ചകള്‍ക്കും നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനും കൂടിക്കാഴ്ച വഴിയൊരുക്കി
Chinese Communist Party delegation visits BJP office, 1st meet since Galwan clash











