ബാംഗളൂര്‍: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ റോയിയെ ബെംഗളൂരുവിലെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസില്‍ പരാതി നല്കി. കോണ്‍ഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.എ. ജോസഫാണ് പോലീസില്‍ പരാതി നല്‍കിയത്. ബാംഗളൂര്‍ അശോക് നഗര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
ആദായനികുതി വകുപ്പിന് മൊഴി നല്‍കാന്‍ സി.ജെ റോയ് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ എത്തിയെന്നും പിന്നീട് തന്റെ ക്യാബിനിലേക്ക് പോയെന്നും പിന്നീട് വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു
.ഇന്‍കം ടാക്‌സ് റെയ്ഡിനിടെയാണ് റോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാംഗളൂര്‍ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള ഓഫീസില്‍ വെച്ച് ലൈസന്‍സുള്ള തോക്കില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു. ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്ക് ശേഷം നിഗമനത്തിലെത്തുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
CJ Roy's death; Confidant Group files police complaint













