വാഷിംഗ്ടണ്‍: കറുത്തവര്‍ഗക്കാരി വെള്ളക്കാര്‍ക്കുവേണ്ടി ബസില്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ തയാറാവാതിനെ തുടര്‍ന്ന് അറസ്റ്റിലായി ശ്രദ്ധേയയായ പൗരാവകാശ പ്രവര്‍ത്തക ക്ലോഡെറ്റ് കോള്‍വിന്‍ (86) അന്തരിച്ചു.ക്ലോഡെറ്റ് കോള്‍വിന്‍ ലെഗസി ഫൗണ്ടേഷന്‍ ചൊവ്വാഴ്ച അവരുടെ മരണം പ്രഖ്യാപിച്ചു ടെക്സാസില്‍ വച്ചായിരുന്നു അന്ത്യമെന്നും സ്ഥിരീകരിച്ചു.
1955ല്‍ മോണ്ടിഗോമറിയില്‍ ബസില്‍ വെള്ളക്കാര്‍ക്കുവേണ്ടി സീറ്റൊഴിഞ്ഞുനല്‍കിയില്ലെന്നാരോപിട്ടായിരുന്ന അന്ന് ക്ലോഡെറ്റിനെ അറസ്റ്റ് ചെയ്തത്. അന്ന് വയസ് 15 മാത്രമായിരുന്നു. 1955 മാര്‍ച്ച് രണ്ടിന് മോണ്ടിഗോമറിയില്‍ ക്ലോഡറ്റും കറുത്ത വര്‍ഗക്കാരിയായ മറ്റൊരു പെണ്‍കുട്ടിയും ബസില്‍ യാത്ര ചെയ്യുകയായിരുന്നു. വെള്ളക്കാരിയായ ഒരു യാത്രക്കാരിക്ക് സീറ്റ് നല്കണമെന്ന ആവശ്യം ഉയര്‍ന്നു.
ക്ലോഡിറ്റ് ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് ബസ് ഡ്രൈവര്‍ പോലീസിനെ അറിയിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയത് ജയിലിലടച്ചു. അന്ന് അവള്‍ക്ക് പ്രായം 15 വയസായിരുന്നു.ഒടുവില്‍ ഈ സംഭവത്തില്‍ കേസ് കോടതിയിലെത്തി. ക്ലോഡിറ്റിന് അനുകൂലമായ കോടതിവിധിയുമുണ്ടായി. പൊതുഗതാഗതത്തില്‍ കറുത്ത വംശജര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ഒരു നിര്‍ണായക കോടതി വിധിക്കു തന്നെ ക്ലോഡിറ്റിന്റെ ഇടപെടല്‍ സഹായകരമായി.
Claudette Colvin, who refused to move seats on a bus at start of civil rights movement, dies at 86













