യുഎസ് -കൊളംബിയ സംഘര്‍ഷം രൂക്ഷമാകാന്‍ സാധ്യത: മാതൃ രാജ്യത്തിനുവേണ്ടി ആയുധമെടുക്കേണ്ടി വരുമെന്നു കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ

യുഎസ് -കൊളംബിയ സംഘര്‍ഷം രൂക്ഷമാകാന്‍ സാധ്യത: മാതൃ രാജ്യത്തിനുവേണ്ടി ആയുധമെടുക്കേണ്ടി വരുമെന്നു കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ

വാഷിംഗ്ടണ്‍: വെനസ്വേലിയയ്ക്ക് പിന്നാലെ അമേരിക്കയും കൊളംബിയയും തമ്മില്‍ ഏറ്റുമുട്ടിലിലേക്കോ? കഴിഞ്ഞ ദിവസം വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കൊളംബിയ്‌ക്കെതിരേ രൂക്ഷ പ്രതികരണങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ കൊളംബിയന്‍ പ്രസിഡന്റ് ശക്തമായ ഭാഷയിലാണ് അമേരിക്കയ്‌ക്കെതിരേ രംഗത്തു വന്നിരിക്കുന്നത്. ട്രംപിന്റെ തുടര്‍ച്ചയായ ഭീഷണികള്‍ നേരിടുമ്പോള്‍ താന്‍ ആയുധമെടുക്കേണ്ടി വരുമെന്ന പ്രതികരണമാണ് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ നടത്തിയത്.

തുടര്‍ച്ചായി ട്രംപിന്റെ ഭീഷണി കൊളംബിയയ്‌ക്കെതിരേ ഉയര്‍ന്ന പശ്ചാത്തലത്തില്‍ എക്‌സ് പോസ്റ്റിലൂടെയാണ് പെട്രോ പ്രതികരിച്ചത്. ഞാന്‍ വീണ്ടും ഒരു ആയുധവും തൊടില്ലെന്ന് സത്യം ചെയ്തതാണ്. എന്നാല്‍ വേണ്ടിവന്നാല്‍ മാതൃ രാജ്യത്തിനുവേണ്ടി ഞാന്‍ വീണ്ടും ആയുധമെടുക്കും. പെട്രോ എക്‌സില്‍ കുറിച്ചു. ശനിയാഴ്ച്ച പിടികൂടിയ വെനസ്വേലിയന്‍ പ്രസിഡന്‍ന്റ് നിക്കോളാസ് മഡുറോയെ ന്യൂയോര്‍ക്കിലെ കോടതിയില്‍ ഹാജരാക്കി വീണ്ടും തടവറയിലേക്ക് മാറ്റി.

അമേരിക്കയില്‍ ലഹരിക്കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കുറ്റങ്ങളാണ് മഡുറോ നേരിടേണ്ടി വരിക. മഡുറോയുടെ അഭാവത്തില്‍വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനെ ആക്ടിംഗ് പ്രസിഡന്റായി സുപ്രീംകോടതി നിയോഗിച്ചിരുന്നു. വെനിസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടിയില്‍ വിവിധ രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധമറിയിച്ചു.ചൈന, റഷ്യ, തുടങ്ങിയ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍ ശനിയാഴ്ച നടന്ന വെനിസ്വേലയിലെ യുഎസ് സൈനിക നടപടിയെ അപലപിക്കുകയും വെനിസ്വേലയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഒരു പരമാധികാര രാജ്യത്തിനെതിരെയുംഅമേരിക്ക നടത്തിയ ബലപ്രയോഗത്തെ അതി ശക്തമായി അപലപിക്കുന്നതായി ചൈന പറഞ്ഞു.അമേരിക്കന്‍ഡ നടപടിയെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയംവെനിസ്വേലയ്ക്കെതിരായ സായുധ ആക്രമണമെന്നു വിശേഷിപ്പിച്ചു. ഇത് അങ്ങേയറ്റം ആശങ്കാജനകവും അപലപനീയവുമാണെന്നും കൂട്ടിച്ചേര്‍ത്തു.

വെനിസ്വേലന്‍ പ്രദേശത്തെ ബോംബാക്രമണങ്ങളും പ്രസിഡന്റിനെ പിടികൂടിയതും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഈ പ്രവൃത്തികള്‍ വെനിസ്വേലയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നും അന്താരാഷ്ട്ര സമൂഹത്തിനുതന്നെ അപമാനകരമാണെന്നു് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ പറഞ്ഞു.

വെനിസ്വേലയ്ക്കെതിരായ അമേരിക്കന്‍ ആക്രമണങ്ങളില്‍ ഇന്ത്യ വലിയ ആശങ്ക പ്രകടിപ്പിച്ചു. മേഖലയിലെ സ്ഥിരത ഉറപ്പാക്കാന്‍ ചര്‍ച്ചയിലൂടെ സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്യുകയും ചെയ്തു.

Colombian President Gustavo Petro said Monday he would ‘take up arms’ in the face of threats from Trump

Share Email
LATEST
More Articles
Top