കൊറാപുട്ട്: ഒഡീഷയയിലെ നബരംഗ്പൂര്‍ ജില്ലയിലെ കപേന ഗ്രാമത്തില്‍ ക്രിസ്ത്യന്‍ മതവിശ്വാസികളെ പള്ളിയില്‍ പൂട്ടിയിട്ടതായും അവര്‍ക്ക് നേരെ ആക്രമണ ഭീഷണി മുഴക്കുയതായും പരാതിപ്പെട്ട് 30 കുടംബങ്ങള്‍ രംഗത്ത്. ഈ മാസം 25 ന് പള്ളിയില്‍ പ്രാര്‍ഥനാ ചടങ്ങ് നടക്കുന്ന സമയത്ത് ഒരുപറ്റം ആളുകള്‍ അവിടെ എത്തി ഭീഷണി മുഴക്കുകയും പ്രാര്‍ഥനാ ചടങ്ങ് തടസപ്പെടുത്തുകയും ക്രിസ്ത്യന്‍ മതവിശ്വാസം ഉപേക്ഷിക്കണമെന്നാവശ്യപ്പെടുകയുമായിരുന്നു.
ഇവിടെ ആരാധന തുടര്‍ന്നാല്‍ പള്ളി പൊളിച്ചുമാറ്റുമെന്ന ഭീഷണിയും മുഴക്കിയതായി ഇവര്‍ പരാതിയില്‍ വ്യക്തമാക്കുന്നു. ഉച്ചഭാഷിണിയിലൂടെ ഭീഷണി മുഴക്കിയ അക്രമികല്‍ ഇവിടെ ആരാധന തുടര്‍ന്നാല്‍ നിങ്ങളെ ഗ്രാമത്തില്‍ നിന്നും പുറത്താക്കുമെന്ന മുന്നറിയിപ്പും നല്കി. എന്തിനാണ് പ്രാര്‍ഥന നിര്‍ത്തേണ്ടതെന്നു ചോദിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ വിശ്വാസികളെ എല്ലാം പള്ളിയില്‍ നിന്നും പുറത്താക്കിയ ശേഷം പള്ളി പൂട്ടിയതായി പ്രദേശവാസിയായ ട്യൂണ സാന്ത പറഞ്ഞു. തുടര്‍ന്ന് തിങ്കളാഴ്ച്ച ജലധര്‍ സാന്ത (17), മോഹന്‍ സാന്ത (20) എന്നിവരെ ഒരുപറ്റം ആളുകള്‍ മര്‍ദ്ദിച്ചതായും ഈ സംഭവത്തില്‍ ഉമര്‍കോട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി ഇവര്‍ വ്യക്തമാക്കി.
എന്നാല്‍ വിഷയത്തില്‍ ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും പക്ഷേ സംഭവത്തെക്കുറിച്ച് അറിഞ്ഞതിനുശേഷം, സാഹചര്യം നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസിനെ വിന്യസിച്ചിട്ടുളളതായും ഉമര്‍കോട്ട് പോലീസ് സ്റ്റേഷനിലെ ഐഐസി രമാകാന്ത സായ് പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ ഒരു സമാധാന സമിതി രൂപീകരിച്ചതായി നബരംഗ്പൂര്‍ കളക്ടര്‍ മഹേശ്വര്‍ സ്വെയ്ന്‍ പറഞ്ഞു.
Complaints of believers being locked in a Christian church in Odisha; Threats of demolition if prayers are offered













