മരിച്ചിട്ടും ഉമ്മന്‍ ചാണ്ടിയെ വേട്ടയാടാനുള്ള ശ്രമംനോക്കി നില്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം

മരിച്ചിട്ടും ഉമ്മന്‍ ചാണ്ടിയെ വേട്ടയാടാനുള്ള ശ്രമംനോക്കി നില്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം: സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറും ചാണ്ടി ഉമ്മനും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടാന്‍ നിലപാടുറപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. തന്റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ ചാണ്ടിയാണെന്ന ഗണേഷിന്റെ ആരോപണത്തില്‍ അദ്ദേഹം അക്കാര്യം സ്വന്തം മനസാക്ഷിയോട് ചോദിക്കട്ടെ എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. കൂടാതെ മരിച്ചുപോയ പിതാവിനെ വിവാദത്തിലേക്ക് കൊണ്ടുപോകാന്‍ താത്പര്യവുമില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

ഗണേഷ് കുമാര്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന സാചര്യത്തിലാണ് കോണ്‍ഗ്രസ് നിലപാടിറിയിച്ച് മുന്നോട്ടു വന്നിരിക്കുന്നത്.

മരിച്ചിട്ടും ഉമ്മന്‍ ചാണ്ടിയെ വേട്ടയാടാനുള്ള ശ്രമം നോക്കി നില്‍ക്കില്ല. ഗണേഷ് ഉമ്മന്‍ ചാണ്ടിയോട് നെറികേട് കാണിച്ചെന്നും ഉമ്മന്‍ ചാണ്ടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നുമാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

അവസാന നിമിഷം വരെ ഉമ്മന്‍ ചാണ്ടി ഗണേഷിനോട് മാന്യത കാണിച്ചെങ്കിലും ഗണേഷ് കുമാറില്‍ നിന്ന് അതുണ്ടായില്ലെന്നും കോണ്‍ഗ്രസ് നേതൃത്വവും പറയുന്നു.

Congress leadership says it will not stand by and watch attempts to hunt down Oommen Chandy even after his death

Share Email
LATEST
More Articles
Top