തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ മത്സര രംഗത്തേയ്ക്ക് എത്തിയേക്കില്ലെന്നു സൂചന. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഏകദേശ ധാരണയിലായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് എപിമാര്‍ മത്സരിക്കേണ്ട അവസ്ഥയില്ല. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും അനുകൂലമായ ഒരു വികാരമാണുള്ളത്. ആ സാഹചര്യത്തില്‍ എംപിമാരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കളത്തിലിറക്കുന്നത് ഗുണമുണ്ടാവില്ലെന്നും ജനങ്ങള്‍ക്കിടയില്‍ ഇത് മോശം ഇമേജ് സൃഷ്ടിക്കാന്‍ ഇയടാക്കുമെന്നുമാണ് വിലയിരുത്തല്‍.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് എംപിമാരുടെ എണ്ണം കുറവാണ്. അപ്പോള്‍ ഈ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചാല്‍ വീണ്ടും ആ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അവിടെ വിജയിക്കുമോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും പറയാനും കഴിയില്ല.
അത്തരമൊരു സാഹചര്യത്തില്‍ എംപിമാര്‍ മത്സരിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും. ഇവര്‍ക്ക് മത്സരിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നല്കാനുള്ള സാധ്യതയും കുറവാണ്. കെ.സുധാകരന്‍, അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ളവര്‍ നിയമസഭയിലേക്ക് മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ സജീവമായിരുന്നു.
Congress MPs may not contest assembly elections











