ത്രിതലപഞ്ചായത്ത് പ്രതിനിധികളെ അനുമോദിക്കാന്‍ കോണ്‍ഗ്രസിന്റെ മഹാപഞ്ചായത്ത് സംഗമം ഇന്ന് മറൈന്‍ ഡ്രൈവില്‍; രാഹുല്‍ ഗാന്ധി പങ്കെടുക്കും

ത്രിതലപഞ്ചായത്ത് പ്രതിനിധികളെ അനുമോദിക്കാന്‍ കോണ്‍ഗ്രസിന്റെ മഹാപഞ്ചായത്ത് സംഗമം ഇന്ന് മറൈന്‍ ഡ്രൈവില്‍; രാഹുല്‍ ഗാന്ധി പങ്കെടുക്കും

കൊച്ചി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയതിനു പിന്നാലെ കോണ്‍ഗ്രസിന്റെ പ്രതിനിധികളെ ആദരിക്കാനായി കൊ്ച്ചി മറൈന്‍ഡ്രൈവില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മഹാപഞ്ചായത്ത് സംഗമം ഇന്ന് നടക്കും. ലോക്്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15,000-ത്തിലധികം ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്ന് കെപിസിസി അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും നിയമസഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടി സംവിധാനത്തെ സജ്ജമാക്കുന്നതിനുമാണ് മഹാസംഗമം സംഘടിപ്പിക്കുന്നത്. രാവിലെ 11 മുതല്‍ പ്രതിനിധികള്‍ സമ്മേളന നഗരിയിലേക്ക് എത്തിത്തുടങ്ങും.


രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് 2 മണിയോടെ മറൈന്‍ ഡ്രൈവിലെ സമ്മേളന വേദിയിലെത്തും. വൈകുന്നേരം 4 മണിയോടെ സമാപിക്കുന്ന പരിപാടിക്ക് ശേഷം അദ്ദേഹം വിമാനമാര്‍ഗ്ഗം മടങ്ങും. മഹാപഞ്ചായത്ത് സംഗമത്തോട് അനുബന്ധിച്ച നഗരത്തില്‍ ഗതാഗത ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍: കളമശ്ശേരി വഴി കണ്ടെയ്‌നര്‍ റോഡിലൂടെ എത്തി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ട്, ആല്‍ഫ ഹൊറൈസണ്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, വല്ലാര്‍പാടം പള്ളി മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ളവര്‍: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍: ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ വില്ലിംഗ്ഡണ്‍ ഐലന്‍ഡ്, ബിഒടി പാലം പരിസരം എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് കണ്ടെത്തണം.

Congress's Maha Panchayat Sangam to felicitate three-tier panchayat representatives at Marine Drive today; Rahul Gandhi to attend
Share Email
LATEST
More Articles
Top