തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്‌മെന്റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം ആരംഭിക്കുകയാണ്.
രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ജനുവരി 24-നു വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ആന്റ് വാട്ടര്‍വേയ്‌സ് മന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയായിരിക്കും.
ചടങ്ങില്‍ മന്ത്രിമാരായ കെ. രാജന്‍, വി. ശിവന്‍കുട്ടി, കെ. എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, ജി. ആര്‍. അനില്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, മേയര്‍ അഡ്വ. വി. വി. രാജേഷ്, എം.പി മാരായ ഡോ. ശശി തരൂര്‍, അഡ്വ. എ.എ. റഹിം, ഡോ. ജോണ്‍ ബ്രിട്ടാസ്, അഡ്വ. അടൂര്‍ പ്രകാശ്, എം.എല്‍.എ-മാരാരായ അഡ്വ എം. വിന്‍സന്റ്, വി. ജോയി, ഒ.എസ്. അംബിക, വി. ശശി, ഡി. കെ. മുരളി, കടകംപള്ളി സുരേന്ദ്രന്‍, അഡ്വ. വി.കെ. പ്രശാന്ത്, ജി. സ്റ്റീഫന്‍, സി.കെ. ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, കെ. ആന്‍സലന്‍, മാനേജിങ് ഡയറകര്‍ കരണ്‍ അദാനി, ഡോ. എ. കൗശിഗന്‍ (സെക്രട്ടറി, തുറമുഖ വകുപ്പ്), വിജയ് കുമാര്‍ കഅട (സെക്രട്ടറി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ആന്റ് വാട്ടര്‍വേയ്‌സ്), അശ്വനി ഗുപ്ത (ഡയറകര്‍ ), പ്രദീപ് ജയരാമന്‍ (സി.ഇ.ഒ,), ഡോ. ദിവ്യ എസ്. അയ്യര്‍ ,, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, കളക്ടര്‍ അനുകുമാരി, കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ എസ്, കൗണ്‍സിലര്‍മാരായ പനിയടിമ, കെ. എച്ച്. സുധീര്‍ഖാന്‍, ഹഫ്‌സ സജീന, ലതിക കുമാരി, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള, റവ. ഡോ. തോമസ് ജെ. നെറ്റോ (ആര്‍ച്ച് ബിഷപ്, തിരുവനന്തപുരം), ഡോ. വി. പി. ഷുഹെബ് മൗലവി (ചീഫ് ഇമാം, പാളയം ജുമാ മസ്ജിദ്), സ്വാമി ഗുരുരത്‌നം ജഞാനതപസ്വി ശാന്തിഗിരി ആശ്രമം എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാരിന്റെ വികസനോമ്മുഖമായ ഇടപെടലുകളുടെ ഫലമായി വിഴിഞ്ഞം അന്താരാഷ്ട തുറമുഖത്തിന്റെ 2045-ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന സമ്പൂര്‍ണ്ണ വികസനം 2028 ഓടെ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഒരുങ്ങുകയാണ്. കണ്‍സഷണയറുമായി 2023 ല്‍ ഏര്‍പ്പെട്ട സപ്ലിമെന്ററി കണസഷന്‍ കരാര്‍ പ്രകാരമാണ് തുറമുഖത്തിന്റെ 2, 3, 4 ഘട്ടങ്ങള്‍ 17 വര്‍ഷങ്ങള്‍ക്കു മുമ്പേ സംയോജിതമായി വികസിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
തുറമുഖം പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ 710 കപ്പലുകളില്‍ നിന്നും 15.13 ലക്ഷം റ്റി.ഇ.യു കൈകാര്യം ചെയ്തുകൊണ്ട് മികച്ച പ്രവര്‍ത്തന മികവ് തുറമുഖം കാഴ്ച വെയ്ക്കുകയും, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ വന്‍കരകളിലെ പ്രമുഖ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍ ആരംഭിക്കുവാനും ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചിട്ടുണ്ട്. ആഗോള സമുദ്രാധഷ്ഠിത ചരക്കു നീക്കത്തില്‍ ഒരു സുപ്രധാന കണ്ണിയായും, ദക്ഷിണേഷ്യയുടെ ഒരു തന്ത്രപ്രധാന വാണിജ്യ കവാടമായും വിഴിഞ്ഞം തുറമുഖം ഇതിനോടകം മാറിക്കഴിഞ്ഞു.
ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ ആഴക്കടല്‍ തുറമുഖത്തിന്റെ ഒന്നാം ഘട്ടം (10 ലക്ഷം റ്റി.ഇ.യു കണ്ടെയ്‌നര്‍ വാര്‍ഷിക സ്ഥാപിത ശേഷി) 2024 ഡിസംബര്‍ 3-ന് പ്രവര്‍ത്തനക്ഷമമാവുകയും തുറമുഖത്തിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പുരോഗമിക്കുകയുമാണ്.
ഈ വിജയഗാഥയുടെ തുടര്‍ച്ചയെന്നോണം തുറമുഖ വികസനത്തിന്റെ തുടര്‍ ഘട്ടങ്ങള്‍ അതിവേഗം നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തുറമുഖം രണ്ടാം ഘട്ടത്തില്‍ തുറമുഖ ശേഷി 10 ലക്ഷം ടി.ഇ.യു-വില്‍ നിന്ന് 50 ലക്ഷം ടി.ഇ.യു വരെ ആയി ഉയരും. ബെര്‍ത്ത് 800 മീറ്ററില്‍ നിന്ന് 2000 മീറ്റര്‍ ആയി വികസിപ്പിക്കും. ബ്രേക്ക് വാട്ടര്‍ 3 കിലോമീറ്ററില്‍ നിന്ന് 4 കിലോമീറ്റര്‍ ആയി വികസിപ്പിക്കും
Construction of the second phase of Vizhinjam development works to be inaugurated on the 24th at 4 pm













