കരുതലായി ഡാളസ് മെന്‍സ് മിനിസ്ട്രി

കരുതലായി ഡാളസ് മെന്‍സ് മിനിസ്ട്രി

ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ കാര്‍ട്ടര്‍ ബ്‌ളെഡ് കെയര്‍ യൂണിറ്റുമായി സഹകരിച്ച് മെന്‍സ് മിനിസ്ട്രി ടീം നടത്തിയ ബ്‌ളെഡ് ഡ്രൈവ് പ്രോഗ്രാം ഏവരുടെയും ആത്മാര്‍ത്ഥ സഹകരണം കൊണ്ട് ഏവര്‍ക്കും കരുതലായി മാറി.

ഞായറാഴ്ച രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ബ്‌ളെഡ് ഡ്രൈവ് നടത്തപ്പെട്ടു. നാം അറിയാതെ നമ്മില്‍ നിറയുന്ന ജീവന്റെ നന്മയെ പങ്കുവെച്ച എല്ലാവരെയും വികാരി ഫാ. ബിന്‍സ് ചേത്തലില്‍ അഭിനന്ദിച്ചു. പ്രസിഡന്റ് ബിനു അത്തിമറ്റത്തില്‍, ബിബിന്‍ വില്ലൂത്തറ, ബിബിന്‍ പാറയ്ക്കല്‍ പൂത്തറ, ഫ്രാന്‍സിസ് വട്ടക്കുന്നേല്‍, സില്‍വസ്റ്റര്‍ കൊടുംക്കുന്നിനാംകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Dallas Men’s Ministry in Care

Share Email
Top